CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 4 Minutes 12 Seconds Ago
Breaking Now

ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് ഫോണുകള്‍ അവതരിപ്പിച്ച് ആപ്പിള്‍

ആപ്പിളിന്റെ പുതിയ ഐഫോണ്‍ 18 പ്രോ(iPhone 18 Pro) ഐഫോണ്‍ 18 പ്രോ മാക്‌സ്(iPhone 18 Pro Max) ഫോണുകള്‍ അവതരിപ്പിച്ചു. ബുധനാഴ്ച ആപ്പിള്‍ പാര്‍ക്കില്‍ നടന്ന 'സര്‍പ്രൈസ് ആന്‍ഡ് ഷൈന്‍' ചടങ്ങിലാണ് പുതിയ ഫോണുകള്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 17 പ്രോ മോഡലുകളെ അപേക്ഷിച്ച് മികച്ച ഹാര്‍ഡ്വെയര്‍ അപ്ഗ്രേഡുകളോടെയാണ് പുതിയ ഫോണുകള്‍ വിപണിയിലെത്തുന്നത്.

പുതിയ A20 പ്രോ ചിപ്സെറ്റാണ് ഇരു ഫോണുകള്‍ക്കും കരുത്തേകുന്നത്. 6-കോര്‍ സിപിയുവും 7-കോര്‍ ജിപിയുവും ഇതിലുണ്ട്. ആപ്പിള്‍ സ്വന്തമായി വികസിപ്പിച്ച പുതിയ C2 മോഡവും ഫോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. iOS 27 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ 18 പ്രോയില്‍ 6.3 ഇഞ്ച് ഡിസ്പ്ലേയും ഐഫോണ്‍ 18 പ്രോ മാക്‌സില്‍ 6.9 ഇഞ്ച് ഡിസ്പ്ലേയുമാണുള്ളത്. ഇരു സ്മാര്‍ട്ട്ഫോണുകളിലും ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണുള്ളത്. വേരിയബിള്‍ അപ്പര്‍ച്ചറുള്ള 48 മെഗാപിക്‌സല്‍ ഫ്യൂഷന്‍ പ്രൈമറി സെന്‍സര്‍, 48 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ക്യാമറ, 48 മെഗാപിക്‌സല്‍ 2x ടെലിഫോട്ടോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നു. മുന്‍വശത്ത് ഓട്ടോഫോക്കസുള്ള 18 മെഗാപിക്‌സല്‍ ക്യാമറ നല്‍കിയിരിക്കുന്നു. ഒരേ സമയം മൂന്ന് ലൈവ് ആക്റ്റിവിറ്റികള്‍ കാണിക്കാന്‍ സാധിക്കുന്ന രീതിയില്‍ പുതുക്കിയ ഡൈനാമിക് ഐലന്‍ഡ് (Dynamic Island) സംവിധാനം, ഫോണിന്റെ ചൂട് കാര്യക്ഷമമായി നിയന്ത്രിക്കാനായി പുതിയ വേപ്പര്‍ ചേമ്പറും സജ്ജീകരിച്ചിരിക്കുന്നു.

ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഐഫോണ്‍ 18 പ്രോ 24 മണിക്കൂര്‍ വരെയുള്ള ബാറ്ററി ലൈഫും (36 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക്) ഐഫോണ്‍ 18 പ്രോ മാക്‌സ് 30 മണിക്കൂര്‍ വരെയുള്ള ബാറ്ററി ലൈഫും (45 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക്) നല്‍കുമെന്നാണ് ആപ്പിളിന്റെ അവകാശവാദം. 12 ജിബി റാം, 256 ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 18 പ്രോയുടെ ഇന്ത്യയിലെ ആരംഭ വില ഏകദേശം Rs. 1,64,900 രൂപയും ഐഫോണ്‍ 18 പ്രോ മാക്‌സിന്റെ ആരംഭ വില ഏകദേശം Rs. 1,79,900 രൂപയുമാണ്. 512 ജിബി, 1ടിബി, 2ടിബി സ്റ്റോറേജ് വേരിയന്റുകളും ലഭ്യമാണ്. ബ്ലാക്ക്, സില്‍വര്‍, ഗ്ലേഷ്യര്‍, പുതിയ ബര്‍ഗണ്ടി (Burgundy) നിറങ്ങളില്‍ ഈ ഫോണുകള്‍ ലഭ്യമാകും. സെപ്റ്റംബര്‍ 12 മുതല്‍ ഫോണുകളുടെ പ്രീ-ഓര്‍ഡര്‍ ആരംഭിക്കും. സെപ്റ്റംബര്‍ 18 മുതല്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങും.

 




കൂടുതല്‍വാര്‍ത്തകള്‍.