CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 42 Minutes 33 Seconds Ago
Breaking Now

കേസിലെ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ 14.5 ലക്ഷവും മൊബൈലും തട്ടിയ പൊലീസുകാരന്‍ അറസ്റ്റില്‍

സംഭവത്തെ തുടര്‍ന്ന് ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളായ ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്ന് 14.5 ലക്ഷം രൂപ തട്ടിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറും അതിയന്നൂര്‍ സ്വദേശിയുമായ ധനീഷ് കുമാറിനെയാണ് (39) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന 2026 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് വിവരം. എറണാകുളം സ്വദേശിനിയായ യുവതിയില്‍നിന്ന് 14.5 ലക്ഷത്തിലധികം രൂപയും 82,590 രൂപ വിലവരുന്ന പുതിയ ഐഫോണും ഭീഷണിപ്പെടുത്തി തട്ടിയെടുത്തെന്നാണ് ധനീഷ് കുമാറിനെതിരായ പരാതി.

നേരിട്ടും ധനീഷ് കുമാര്‍ പണം കൈപ്പറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്. യുവതി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ പരാതി നല്‍കി. ഇതു മ്യൂസിയം പൊലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

യുപിഐ വഴിയും ബാങ്ക് അക്കൗണ്ട് മുഖേനയുമാണ് യുവതി പണം നല്‍കിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.