CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 11 Minutes 28 Seconds Ago
Breaking Now

ധീരതയ്ക്ക് ആദരം... സ്മിത്ത് മച്ചാര്‍ ഉള്‍പ്പെടെ ഫ്‌ളൈ ദുബായ് ജീവനക്കാര്‍ക്ക് യുഎഇയുടെ പ്രത്യേക ബഹുമതി

യുഎഇ പ്രസിഡന്റാണ് ബഹുമതി സമ്മാനിച്ചത്.

ഫ്ലൈ ദുബായ് വിമാനത്തില്‍ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍ ഉള്‍പ്പടെ ഫ്ലൈ ദുബായ് ജീവനക്കാര്‍ക്ക് യുഎഇയുടെ ഉന്നത ബഹുമതി. ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് ഷെയ്ഖ് സായിദ് - 2 ആണ് ഫ്ലൈ ദുബായ് ജീവനക്കാര്‍ക്ക് സമ്മാനിച്ചത്. യുഎഇ പ്രസിഡന്റാണ് ബഹുമതി സമ്മാനിച്ചത്.

സെപ്തംബര്‍ 30ന് ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് 174 യാത്രക്കാരുമായി പോവുകയായിരുന്ന ഫ്ളൈ ദുബായ് വിമാനത്തിലെ സഹപൈലറ്റ് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. വിമാനം തട്ടിക്കൊണ്ടുപോകാനായിരുന്നു സഹപൈലറ്റിന്റെ ശ്രമം. സഹപൈലറ്റിന്റെ ആക്രമണം ചെറുത്തുനിന്ന സ്മിത് മച്ചാര്‍ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത് കോക്പിറ്റില്‍ നടന്ന ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റെങ്കിലും അദ്ദേഹം കോക്പിറ്റിന്റെ വാതില്‍ തുറക്കുകയും യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് സഹപൈലറ്റിനെ കീഴടക്കാന്‍ സഹായിക്കുകയും ചെയ്തു.

വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. അന്നുതന്നെ എല്ലാ യാത്രക്കാരും സുരക്ഷിതമായി ലാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ യുഎഇയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സ്മിത് മച്ചാര്‍.

 




കൂടുതല്‍വാര്‍ത്തകള്‍.