CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 31 Minutes 32 Seconds Ago
Breaking Now

പരിശുദ്ധ മാതാവിന്റെയും വിശുദ്ധ തോമാശ്ലിഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുന്നാള്‍ ആഘോഷം ക്രോളിയില്‍

ടില്‍ഗേറ്റ് വേ സെന്റ് ബെര്‍ണഡെറ്റ്‌സ് ദേവാലയത്തില്‍ ഔര്‍ ലേഡി ഓഫ് കണ്‍സൊലേഷന്‍ പ്രൊപ്പോസ്ഡ് മിഷന്റെ ആഭിമുഖ്യത്തില്‍ സംയുക്ത തിരുനാള്‍ 2026 ഒക്ടോബര്‍ 25 ഞായറാഴ്ച ആഘോഷിച്ചു.

ക്രോളി: യുകെയിലെ ക്രോളിയിലുള്ള ടില്‍ഗേറ്റ് വേ സെന്റ് ബെര്‍ണഡെറ്റ്‌സ് ദേവാലയത്തില്‍ ഔര്‍ ലേഡി ഓഫ് കണ്‍സൊലേഷന്‍ പ്രൊപ്പോസ്ഡ് മിഷന്റെ ആഭിമുഖ്യത്തില്‍ സംയുക്ത തിരുനാള്‍ 2026 ഒക്ടോബര്‍ 25 ഞായറാഴ്ച ആഘോഷിച്ചു. പരിശുദ്ധ മാതാവിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനോടനുബന്ധിച്ചാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്.

തിരുനാള്‍ ദിനത്തില്‍ ഉച്ചയ്ക്ക് 12.15-ന് കൊടിയേറ്റത്തോടെ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് 12.20-ന് തിരുസ്വരൂപ വെഞ്ചരിപ്പും 12.25-ന് പ്രസുദേന്തി വാഴ്ചയും നടന്നു. 12.30-ന് ആഘോഷമായ

തിരുനാള്‍ കുര്‍ബാന മിഷന്‍ ഡയറക്ടര്‍ ഫാ: ജിമ്മി മറ്റത്തിലിന്റെ നേതൃത്വത്തില്‍ നടന്നു. തുടര്‍ന്ന് പ്രദക്ഷിണവും അമ്പെഴുന്നള്ളിപ്പും സ്‌നേഹവിരുന്നും നടന്നു. മതബോധന വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സാംസ്‌കാരിക പരിപാടികളും അരങ്ങേറുകയുണ്ടായി. മിഷന്‍ ഡയറക്ടര്‍ ഫാ. ജിമ്മി മറ്റത്തില്‍, ട്രസ്റ്റിമാരായ ബൈജു യാക്കോബ്, അജില്‍ ജയിംസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ എല്ലാ

വിശ്വാസികളെയും സംഘാടകര്‍ സ്വാഗതം ചെയ്തു.തിരുന്നാള്‍ നടത്തിപ്പിനായി ജിന്റോ,ജോസ്, ആന്‍സണ്‍, അരുണ്‍, ജസ്റ്റിന്‍, ജിയോ, ജോഷി, മെബിന്‍, സോബിന്‍, ജോസഫ്, മാര്‍ട്ടിന്‍, ഷൈല, ജൂബി, ജോമി, ജോമോന്‍,തേജു എന്നിവരടങ്ങിയ കമ്മറ്റിയും രൂപീകരിച്ചിരുന്നു.

 

വിമന്‍സ് ഫോറം, ഗായക സംഘം, മറ്റു വിവിധ കമ്മിറ്റികളുടേയും ഗ്രൂപ്പുകളുടെയും നേതൃത്വത്തില്‍ പെരുന്നാള്‍ ആഘോഷമായി നടത്തുകയുണ്ടായി.

 




കൂടുതല്‍വാര്‍ത്തകള്‍.