
















ശാസ്ത്രീയ കലകളുടെ പാരമ്പര്യം വിളിച്ചോതിയ രുദ്രം 2026 ശ്രദ്ദേയമായി.
ബ്ലാക്പൂളിലെ രുദ്രം സ്കൂള്‍ ഓഫ് ഡാന്‍സിന്റെ സ്ഥാപകനും ഗുരുവുമായ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി, ആദ്യമായി ചിലങ്ക അണിഞ്ഞ അലൈന പ്രിന്‍സിന്റെയും റോസ് ജോസിന്റെയും കലാജീവിതത്തിലെ ഒരു സുപ്രധാന നിമിഷമായി.

ജിത രാജിന്റെ കുച്ചിപ്പുടി നൃത്തം പരിപാടിയിലെ ശ്രദ്ധേയമായ അവതരണങ്ങളിലൊന്നായിരുന്നു. ദാസ്യം ടീം യുകെ അവതരിപ്പിച്ച മോഹിനിയാട്ടവും സദസ്സിന്റെ മനസ് കീഴടക്കി.
പ്രശസ്ത കലാകാരികളായ രശ്മി സുധീര്‍, രമ്യ നമ്പ്യാര്‍, ദിവ്യ ഉണ്ണികൃഷ്ണന് എന്നിവര്‍ അണിനിരന്ന അവതരണം മോഹിനിയാട്ടത്തിന്റെ ലാസ്യഭംഗിയെ വിളിച്ചോതുന്ന പ്രകടനമായി.
പരിപാടിയുടെ മുഖ്യാതിഥിയായിരുന്ന അജി പ്രദീഷ്, യു.കെ.യിലെ മലയാളി സമൂഹത്തില്‍ ശ്രദ്ധേയയായ നര്‍ത്തകിയും കൊറിയോഗ്രാഫറും ഫാഷന്‍ രംഗത്തെ വ്യക്തിമുദ്രയുമാണ്. കേരളത്തിന്റെ തനത് സംഗീതപാരമ്പര്യമായ സോപാനസംഗീതത്തിന്റെ മാധുര്യം വിശ്വജിത്ത് തൃക്കാക്കരയുടെ സംഗീതാവതരണത്തിലൂടെ വേദിയില്‍ നിറഞ്ഞു

രുദ്രം സ്കൂള്‍ ഓഫ് ഡാന്‍സിന്റെ സ്ഥാപകനും ഗുരുവുമായ ശ്രീജിത്തിന്റെ ഭരതനാട്യാവതരണവും പരിപാടിയിലെ മറ്റൊരു പ്രധാന ആകര്‍ഷണമായി.
സുധീപിന്റെ ഗാനവും ഈവ,അനാമിക, ഡിയോണ,അഞ്ജിത, അമൃത, ദൃശ്യ, ജ്വാല, സ്റ്റെഫി, സനിത, തരിണി, അഷിത, റിയ, ഇന്ദു,മീര,ഡോ ഷെറിന്,നിമ്യ, അയന,അഡോണ, അര്‍പ്പിത,അലീന,ആന്‍ മരിയ,അനൈക, ജാന്‍വി എന്നിവരയുടെ പ്രകടനങ്ങളും പരിപാടിയുടെ ആകര്‍ഷണമായിരുന്നു. രുദ്രം 2026 കലാസന്ധ്യ ഏവര്‍ക്കും അവിസ്മരണീയമായ അനുഭവമായി മാറി.