IPC UK AND IRELAND Re-gion 7ാംമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.മേയ് 30ന് വെള്ളി വൈകീട്ട് 6 മണിക്ക് റിജ്യണ്‍ സെക്രട്ടറി പാസ്റ്റര്‍ സി ടി എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന ആത്മീയ സമ്മേളനം റീജ്യണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ് ഉത്ഘാടനം ചെയ്യും.റവ.ഫാ വല്‍സണ്‍ എബ്രഹാം(യുഎസ്എ),പാസ്റ്റര്‍ ഫിലിപ്പ് പി തോമസ് ,കേരള എന്നിവര്‍ ദൈവ വചനം ശുശ്രൂഷിക്കും.
പാസ്റ്റര്‍ തോംസണ്‍ സാമിന്റെ നേതൃത്വത്തില്‍ റിജ്യണ്‍ ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിക്കും.
31 ശനിയാഴ്ച രാവിലെ 9 am മുതല്‍ പൊതു സമ്മേളനം.ഉച്ചയ്ക്ക് 2 pm മുതല്‍ സഹോദരി സമാജം.3pm മുതല്‍ PYPA (യുവജന സമ്മേളനം),വൈകീട്ട് 6 മുതല്‍ പൊതു സമ്മേളനം.ജൂണ്‍ 1ന് ഞായറാഴ്ച രാവിലെ 9.30 മുതല്‍ റിജ്യണിലെ എല്ലാ സഭകളുടെ സംയുക്ത ആരാധന നടക്കും.
പാസ്റ്റേഴ്‌സ് -ബാബു ജോണ്‍,വിനോദ് ജോര്‍ജ്,മനോജ് എബ്രഹാം
ബ്രദര്‍.കെ ടി തോമസ്,ബ്രദര്‍.സാം മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.
ഇന്ത്യയില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നുമുള ദൈവ ദാസന്മാരും വിശ്വാസികളും പങ്കെടുക്കുന്ന ഈ ആത്മീയ സമ്മേളനം യുകെയിലെ ഏറ്റവും വലിയ സമ്മേളനം ആയിരിക്കും.ഇതിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു.കൂടാതെ വിശാലമയ ഫ്രീ കാര്‍ പാര്‍ക്കിങ്ങ്,മറ്റ് കണ്‍വെന്‍ഷനല്‍ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി.www.toolika.tv യില്‍ കൂടി പ്രോഗ്രാം ലൈവായി ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി
പാസ്റ്റര്‍ സി ടി എബ്രഹാം ൃ07828104772
ബ്രദര്‍ ജോയ് ബേബി-07804822438
ബ്രദര്‍ ഷിബു തോമസ്-07758077242
ബ്രദര്‍ ജോണ്‍ മാത്യു-07528294781