ബ്രിസ്റ്റോൾ സെന്റ്. തോമസ് സീറോ മലബാർ കാത്തലിക്ക് ചർച്ചിലെ വേദപാഠം കുട്ടികളുടെ 3 ദിവസം നീണ്ടു നിന്ന സമ്മർ ക്യാമ്പിനു പ്രാർത്ഥനാ നിർഭരമായ സമാപനം. മെയ് 24, 25, 26 എന്നീ തീയതികളിലായി ഫിഷ്‌പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് നടന്ന സമ്മർ ക്യാമ്പാണ് മാതാവിനോടുള്ള ഭക്തിയിൽ നിറഞ്ഞ് ജപമാല പ്രദക്ഷിണത്തോടെ സമാപിച്ചത്.
200 ൽ അധികം കുട്ടികളാണ് 3 ദിവസം നീണ്ടു നിന്ന സമ്മർ ക്യാമ്പിൽ പങ്കെടുത്തത്. "ഗ്രോ ഇൻ ഫെയ്ത്ത്" എന്ന തീമിൽ അധിഷ്ടിതമായിരുന്ന സമ്മർ ക്യാമ്പിൽ വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് വേണ്ടി വിവിധ പരിപാടികളും ക്ളാസുകളും ഒരുക്കിയിരുന്നു. സമാപന ദിവസമായ ഇന്നലെ ഷെഫീൽഡിൽ നിന്നും വന്ന ഫാ. തോമസ് മടുക്കമൂട്ടിൽ മുതിർന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വേണ്ടി പ്രത്യേകം ക്ളാസ്സുകൾ നയിച്ചു.
എല്ലാ ദിവസവും വിശുദ്ധ കുർബാനയോടെ ആരംഭിച്ച സമ്മർ ക്ളാസിന് STSMCC വികാരി ഫാ. പോൾ വെട്ടിക്കാട്ട്, ട്രസ്റ്റി സിജി വാദ്ധ്യാനത്ത്, വേദപാഠം ഹെഡ്മിസ്ട്രസ് തെരേസ മാത്യു, അസിസ്റ്റന്റ് ഹെഡ്മാസ്റ്റർ ജെയിംസ് ഫിലിപ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വേദപാഠ അധ്യാപകരും കമിറ്റി അംഗങ്ങളും വിവിധ കുടുംബ യൂണിറ്റുകളും ആത്മാർഥമായി പങ്കു ചേർന്നു.
കുട്ടികളുടെ സമ്മർ ക്യാമ്പ് വൻ വിജയമാക്കി തീർക്കുവാൻ പ്രയത്നിച്ച എല്ലാവരെയും STSMCC വികാരി ഫാ. പോൾ വെട്ടിക്കാട്ട് പ്രത്യേകം അഭിനന്ദിച്ചു. ക്ളാസിൽ വച്ച് നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാന വിതരണവും നടന്നു.
സമ്മർ ക്യാമ്പിന്റെ കൂടുതൽ ചിത്രങ്ങൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക