ബ്രാഡ് ഫോർഡ് : അഗ്നി അഭിഷേകത്താൽ ജ്വലിക്കുന്ന ദൈവീക പരിപാലനയുടെ അനന്തമായ അനുഗ്രഹങ്ങൾ വർഷിക്കപ്പെടുന്ന, പരിശുദ്ധാത്മ ചൈതന്യത്താൽ വരദാനങ്ങളെ ജ്വലിപ്പിക്കുന്ന വിശ്വാസ ഹൃദയങ്ങളെ നിർമ്മലമായി കാത്തു പരിപാലിക്കുന്ന ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വെൻഷനിൽ കോർ എറ്റ് ലുമെൻ ക്രിസ്റ്റി (ക്രിസ്തുവിന്റെ തിരു ഹൃദയവും പ്രകാശവും ) എന്ന കമ്മ്യൂണിറ്റിയുടെ സ്ഥാപകൻ ഡാമിയൻ സ്റ്റെൻസ് രണ്ടാം ശനിയാഴ്ച കണ്‍വെൻഷൻ ഫാ സോജി ഓലിക്കനോടൊപ്പം നയിക്കും .
കഴിഞ്ഞ വർഷം ഡാമിയൻ സ്റ്റെൻസ് രണ്ടാം ശനിയാഴ്ച കണ്‍വെൻഷൻ നയിച്ചപ്പോൾ പ്രകടമായ സൗഖ്യങ്ങൾ യേശു ക്രിസ്തുവിന്റെ നാമത്തിൽ സംഭവിക്കുന്നത് വിശ്വാസികൾ ദർശിച്ചതാണ്
ബഥെൽ സെന്ററിൽ രാവിലെ എട്ടിന് പരിശുദ്ധ കന്യാമറിയത്തോട് ചേർന്നിരുന്ന് അർപ്പിക്കപ്പെടുന്ന ജപമാലകളിലെ നിയോഗങ്ങൾ അക്ഷരം പ്രതി സംഭവിക്കുന്നത് അനുദിന ജീവിതത്തിൽ സാക്ഷ്യമാവുകയാണ്. തുടർന്ന് ഫാ സോജി ഓലിക്കൾ നയിക്കുന്ന അന്ധകാര - പൈശാചിക ശക്തികളെ ഉന്മൂലനം ചെയ്യുന്ന വിടുതൽശുശ്രൂഷയും സ്വർഗ്ഗീയ പിതാവ് ഒരുക്കുന്ന സ്വർഗ്ഗീയ വിരുന്നായ വിശുദ്ധ കുർബ്ബാനയെ തുടർന്ന് ക്രിസ്തു ഇന്നും ജീവിക്കുന്നതിന്റെ പ്രകടമായ അടയാളങ്ങളാൽ ഡാമിയൻ സ്റ്റെൻസ് നയിക്കുന്ന വചന പ്രഘോഷണവും സൗഖ്യ ശുശ്രൂഷയും , ദൈവീക ശക്തിയുടെ അനന്തമായ കാരുണ്യം കവിഞ്ഞൊഴുകുന്ന ദിവ്യകാരുണ്യാരാധന എന്നിവയും രണ്ടാം ശനിയാഴ്ച കണ്‍വെൻഷനിൽ നടക്കും.