CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 25 Minutes 30 Seconds Ago
Breaking Now

മാഞ്ചെസ്റ്റര്‍ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ അഭിവന്ദ്യ അയൂബ് മോര്‍ സില്‍വാനിയോസ് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ ഇന്നും നാളയും

മാഞ്ചെസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു (ശൂനോയോ) പെരുന്നള്‍,  ഇന്നും, നാളയും ( ആഗസ്റ്റ് 16, 17 വെള്ളി, ശനി ) യുമായി നടത്തപ്പെടുന്നു.  ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ക്കു നേതൃത്ത്വം നല്‍കുന്നത്  ക്‌നാനായ അതിഭദ്രാസനത്തിന്റെ യു. സ്, യൂറോപ്പ് മേഖലകളുടെ മെത്രാപ്പോലീത്തയായ അഭിവന്ദ്യ അയൂബ്  മോര്‍  സില്‍വാനിയോസ്  തിരുമേനിയായിരിക്കും

 

ശനിയാഴ്ച വൈകിട്ട് 6.00 നു സന്ധ്യാപ്രാര്‍ത്ഥന 6.30 നു സുവിശേഷ പ്രസംഗം  7.30 ആശിര്‍വാദം.

ഞായറാഴ്ച രാവിലെ 9.00 നു പ്രഭാത പ്രാര്‍ത്ഥന 10.00 അഭിവന്ദ്യ അയൂബ്  മോര്‍  സില്‍വാനിയോസ്  തിരുമേനി യുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന 11.30 നു വിശുദ്ധ ദൈവമാതാവിനൊടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥന  12.30 നു ധുപ പ്രാര്‍ത്ഥന,പ്രദക്ഷിണം  1.00 നു ആശിര്‍വാദവും തുടര്‍ന്നു നേര്‍ച്ച യും ക്രമീകരിച്ചിരിക്കുന്നു.

വിശ്വാസികളെവരും പ്രാര്‍ത്ഥനയോടെ നേര്‍ച്ച കാഴ്ചകളുമായി വന്നു  കുര്‍ബാനയിലും പെരുന്നാളിലും പങ്കെടുത്ത് അനുഗ്രഹീതരാകേണ്ടാതാണ്.

.

കുടുതല്‍ വിവരങ്ങള്‍ക്ക്                                 

പള്ളിയുടെ അഡ്രസ് : St. Barnabas Church, Hurstville Road,

Chorlton, Manchester M21 8DJ

 

കൂടുതല്‍ വിവരങ്ങള്‍ക്ക്.

വികാരി ഫാ. സിബി വാലയില്‍

സെക്രട്ടറി ബിജോയി ഏലിയാസ് 07588531911

 

 




കൂടുതല്‍വാര്‍ത്തകള്‍.