CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 46 Minutes 57 Seconds Ago
Breaking Now

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡില്‍ സെപ്റ്റംബര്‍ പതിമൂന്നിന്

ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വി. അല്‍ഫോന്‍സാമ്മയുടെ ഓര്‍മ്മ തിരുനാള്‍ സന്ദര്‍ലാന്‍ഡില്‍ വെച്ച് പൂര്‍വ്വാധീകം ഭംഗിയോടെ ഭക്ത്യാദരപൂര്‍വ്വം സെപ്റ്റംബര്‍ പതിമൂന്ന്, ശനിയാഴ്ച സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു. കേരള െ്രെകസ്തവരുടെ പാരമ്പര്യത്തിന് ഉതകുന്ന വിധത്തില്‍ നടത്തുന്ന പരിപാടികളില്‍ സംബന്ധിച്ച്‌വിശുദ്ധയുടെ അനുഗ്രഹം നേടാന്‍ ്എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. 

 

അന്നേ ദിവസം സെ. ഐദന്‍സ് സ്‌കൂള്‍ ഹാളില്‍ വച്ച് നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ ബിഷപ് സീമസ് കണ്ണിംഗ്ഹാം (ന്യൂ കാസ്സില്‍ ആന്‍ഡ് ഹെക്‌സം  രൂപത) മുഖ്യാതിഥിയും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും.വിവിധ കലാപരിപാടികളാല്‍ സമ്പന്നമാകുന്ന  ഒരു സായാഹ്നം നോര്ത്ത്് ഈസ്റ്റ് മലയാളികളുടെ സാംസ്‌കാരിക സംഗമമായിരിക്കും.

സെപ്റ്റംബര്‍ നാല് (വ്യാഴം)  വൈകുന്നേരം 7 മുതല്‍ ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്ന നൊവേനയില്‍  എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയും ജപമാലയും  ഉണ്ടായിരിക്കുന്നതാണ്. ബഹു. ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റിയും പ്രസുദേന്തിമാരും ഇടവകജനങ്ങളും തിരുനാള്‍ ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് .

 

പെരുനാള്‍ വേദി : സെ. ജോസെഫ്‌സ് ചര്ച്ച്, സന്ദര്‍ ലാന്‍ഡ് .SR4 6HP . 

 

സമയം : സെപ്റ്റംബര്‍ 13 , ശനി 10.00 am   വി. കുര്ബാന തുടര്‍ന്ന് പ്രദക്ഷിണവും.

 

സാംസ്‌കാരിക സമ്മേളനം : സെ. ഐഡന്‍സ് കാത്തലിക് സ്‌കൂള്‍, സന്ദര്‍ലാന്‍ഡ്.  SR2 7HJ,   1.30PM 

 




കൂടുതല്‍വാര്‍ത്തകള്‍.