CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 7 Minutes 46 Seconds Ago
Breaking Now

മാഞ്ചസ്റ്റർ ക്നാനായ കത്തോലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവർഷാഘോഷങ്ങൾ 27-ന്.

മാഞ്ചസ്റ്റർ  : മാഞ്ചസ്റ്റർ  ക്നാനായ കത്തോലിക് അസോസിയെഷന്റെ ക്രിസ്തുമസ് പുതുവർഷാഘോഷങ്ങൾ 27-ാം തീയതി ശനിയാഴ്ച്ച നടക്കും. റ്റിമ്പെർലി  മേതോടിസ്റ്റ്റ്‌ ചർച്ച് ഹാളിൽ ഉച്ചക്ക് 2 മുതലാണ് പരിപാടികൾ. ഫാദർ സജി മലയിൽപ്പുത്തൻപുരയുടെ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടെ പരിപടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡൻ്റ് സിറിയക് ജെയിംസ്‌ അധ്യക്ഷത വഹിക്കും. ഫാദർ സജി മലയിൽപ്പുത്തൻപുരയിൽ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത് ക്രിസ്തുമസ് സന്ദേശം നല്കും. സാന്താക്ലോസിനു സ്വീകരണം നല്കുന്നത്തോടെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ വേദിയിൽ അരങ്ങേറും .അസോസിയേഷൻ കുടുംബാഗങ്ങൽ തോറുമുള്ള ക്രിസ്ത്മസ് കരോൽ  വിവിധ യുണിറ്റുകൾ വഴി ആയി നടന്നു വരികയാണ്‌. തനിമയിൽ ഒരുമയിൽ വിശ്വാസ നിറവിൽ ഒരു ക്രിസ്ത്മസ് കൂടി ആഘോഷിക്കുവാൻ മുഴുവൻ അസോസിയേഷൻ കുടുംബങ്ങളെയും എക്സിക്യുട്ടിവ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ജോസ് പടപ്പുരക്കൾ സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.