മാഞ്ചസ്റ്റർ: കേരള കാത്തലിക് അസ്സോസിഷൻ ഓഫ് മാഞ്ചസ്റ്ററിന്റെ (K.C.am) ആറാം വാർഷികവും ക്രിസ്ത്മസ് പുതുവത്സരാഘോഷങ്ങളും, ബ്രയാൻ അനുസ്മരണവും ഇരുപത്തേഴാം തീയ്യതി ശനിയാഴ്ച്ച നടക്കും. മാഞ്ചസ്റ്റർ ബംഗൂളിയിലെ സെൻ്റ് മാർട്ടിൻ ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് 2 മുതലാണ് പരിപാടികൾ. ഫാദർ തോമസ് മടുക്കമൂട്ടിൽ,ഫാദർ റോബിൻസണ്‍ മെൽകീസ് തുടങ്ങിയവരുടെ കർമ്മീകത്വത്തിൽ നടക്കുന്ന ദിവ്യ ബലിയോടെ ആഘോഷപരിപാടികൾക്ക് തുടക്കം ആകും.
ഇതേ തുടർന്ന് അടുത്തിടെ നിര്യതനായ അസ്സോസിയേഷൻ കുടുംബാഗവും ബ്രയാൻ സേവ്യറിന്റെ നാൽപ്പത്തൊന്നാം ചരമ ദിന അനുസ്മരണവും നടക്കും. ഇതേ തുടർന്നു ചേരുന്ന പൊതു സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷത വഹിക്കും. ഫാ.തോമസ് മടുക്കമൂട്ടിൽ ഫാ.റോബിൻസണ്‍ മെൽകീസ് തുടങ്ങിയവർ ചേർന്ന് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. ഇതോടെ ഒരു വർഷകാലം നീണ്ടു നില്ക്കുന്ന ആഘോഷപരിപാടികൾക്ക് തുടക്കമാകും.
അസോസിയേഷൻ കുടുംബം ആയിരുന്ന ബ്രയാൻ സേവ്യരിലുള്ള അകലത്തിലുള്ള വേർപാടിനെ തുടർന്ന് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി ആഘോഷപരിപാടികൾ വെട്ടി ചുരുക്കുകയായിരുന്നു. സ്ക്രീനുകൾ,നേറ്റിവിറ്റി പ്ലേ, ആക്ഷൻ സോങ്ങുകൾ, കാരോൾ ഗാനങ്ങൾ ഏതാനും സ്പിരിച്വൽ പരിപാടികൾ മാത്രമാകും നടക്കുക. കലാപരിപടികളെ തുടർന്ന് അസോസിയേഷൻ സ്പോർഴ്സ് ഡെയിലും, ക്രിസ്തുമസ് മത്സരങ്ങളിൽ വിജയിച്ചകവർക്കുമുളള സമ്മാനദാനവും നടക്കും. തുടർന്ന് ക്രിസ്തുമസ് ഡിന്നരോടെ പരിപാടികൾ സമാപിക്കും.
അസോസിയേഷൻ കുടുംബ യൂണിറ്റുകൾ കേന്ദ്രീകരിച്ചു നടന്ന ക്രിസ്തുമസ് കരോളിനു ഈ വർഷവും വൻ വരവേൽപ്പാണ് ലഭിച്ചത്. ക്രിസ്തുമസ് പുതുവത്സര ആഘോഷപരിപാടികളിൽ കുടുംബസമേതം പങ്കെടുക്കുവാൻ ഏവരെയും അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി നോയൽ ജോർജ് സ്വാഗതം ചെയ്തു.