CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 21 Seconds Ago
Breaking Now

മലയാളികൾക്ക് അഭിമാനമായി യു.കെ.കെ.സി.എ പ്രസിഡന്റ് ബെന്നി ജോസഫ് മാവേലിക്ക് വി.കെ.കൃഷ്ണമേനോന്‍ അവാര്‍ഡ്

മലയാളികൾക്ക് അഭിമാനിക്കാനായി ഇത്തവണത്തെ വി.കെ.കൃഷ്ണമേനോന്‍ അവാര്‍ഡിന് ബെന്നി ജോസഫ് മാവേലി അർഹനായി. പ്രശസ്ത മനുഷ്യ സ്നേഹിയും സമുദായ നേതാവും യു.കെ.കെ.സി.എ പ്രസിഡന്റും ആയ ബെന്നി ജോസഫ് മാവേലി യുകെ മലയാളികൾക്കും ക്‌നാനായ സമുദായത്തിനും വേണ്ടി ചെയ്ത നിസ്വാര്‍ത്ഥ സേവനങ്ങള്‍ പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത് എന്ന് വി.കെ.കൃഷ്ണമോനോന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.സിറിയക്ക് മാപ്രയില്‍ വ്യക്തമാക്കി. കേരളത്തിൽ ജനിച്ചു വളർന്ന ബെന്നി ഒരു ദശകത്തിലേറെയായി യുകെയിൽ ജോലി ചെയ്തു വരികയാണ്. 

സോഷ്യല്‍ വര്‍ക്കറായ ബെന്നി 2002 ലാണ് യുകെയിലേക്ക് കുടിയേറിയത്. കൗണ്‍സിലുകളില്‍ സോഷ്യല്‍ വര്‍ക്കറായി മികച്ച രീതിയില്‍ ജോലി ചെയ്തു വരുന്നതിനിടെ ബെന്നി പിന്നീട് കുട്ടികള്‍ക്ക്‌ വേണ്ടിയുള്ള ഫോസ്റ്ററിങ് സ്ഥാപനത്തിന് തുടക്കം കുറിച്ചു. മലയാളികള്‍ അധികം ചെന്നെത്താത്ത ഈ മേഖലയില്‍ വിജയകരമായി മുന്നേറുന്നതിനിനൊപ്പമാണ് യു.കെ.കെ.സി.എയുടെ പ്രസിഡന്റായി ചുമതലയേറ്റത്.

കോട്ടയം സ്വദേശിയായ ബെന്നിയുടെ നേതൃത്വത്തിലാണ് ക്‌നാനായക്കാര്‍ സ്വന്തമായി ആസ്ഥാന മന്ദിരം സ്വന്തമാക്കിയത്. ബെന്നിയുടെ സമുദായത്തിന്റെയും യു.കെ.യിലെ മറ്റ് മലയാളി സമൂഹത്തിന്റെയും പ്രശംസ നേടിയതാണ് യു.കെ.കെ.സി.എയുടെ ഈ നേട്ടം. കുടിയേറ്റക്കാര്‍ യു.കെ.യുടെ ഭാഗമായി ജീവിക്കുമ്പോള്‍ തന്നെ സ്വന്തം സംസ്‌കാരവും തനിമയും നിലനിര്‍ത്തണം എന്നതിനാലാണ് സ്വന്തമായി ആസ്ഥാന മന്ദിരം സ്വന്തമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചത് എന്ന് ബെന്നി പറഞ്ഞു. 

വി.കെ.കൃഷ്ണമേനോന്റെ സ്മരണ നിലനിര്‍ത്തുന്നതിനും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വേണ്ടി 2006 ല്‍ ആരംഭിച്ചതാണ് വി.കെ.കൃഷ്ണമേനോന്‍ ഇൻസ്റ്റിറ്റ്യൂട്ട്. വിദേശ രാജ്യങ്ങളില്‍ കുടിയേറി, സ്വന്തം നാട്ടുകാരുടെ ഉന്നമനത്തിന് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെയാണ് കൃഷ്ണമേനോന്റെ പേരിലുള്ള അവാര്‍ഡിന് തെരഞ്ഞെടുക്കാറുള്ളത്. ബ്രിട്ടനിലെ ആദ്യ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആയിരുന്ന കൃഷ്ണമേനോന്‍ പിന്നീട് ഇന്ത്യയുടെ പ്രതിരോധ മന്ത്രിയാവുകയും ചെയ്തു. ലേബര്‍ പാര്‍ട്ടിയുടെ അംഗമായി അക്കാലത്ത് കൗണ്‍സിലര്‍ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 




  




കൂടുതല്‍വാര്‍ത്തകള്‍.