CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 8 Seconds Ago
Breaking Now

18 വയസ്സുള്ള വിദ്യാര്‍ത്ഥിയെ അധ്യാപിക സന്ദേശങ്ങള്‍ അയച്ച് വരുതിയിലാക്കി; ക്രിസ്മസ് ദിനത്തിലെ ലൈംഗിക ബന്ധത്തിന് പിടിയിലുമായി; ജയിലിലേക്ക് അയയ്ക്കാന്‍ കഴിയാതെ പോലീസ്; ഗുരുശിഷ്യ പ്രണയത്തിന് മാതാപിതാക്കളുടെ പിന്തുണ?

മകനും അധ്യാപികയും പ്രണയത്തിലാണെന്നും വിചാരണ ചെയ്യരുതെന്നും പോലീസിനോട് കുട്ടിയുടെ മാതാപിതാക്കള്‍

ഫുള്‍ ടൈം അധ്യാപനത്തിലേക്ക് തിരിഞ്ഞിട്ട് 22-കാരി ടെയ്‌ലര്‍ ബോണ്‍കാല്‍ ഒരു മാസം തികച്ചിട്ടുണ്ടായില്ല. അപ്പോഴേക്കും 18 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പോലീസിന്റെ പിടിയിലായി. രണ്ടാഴ്ച ആണ്‍കുട്ടിക്ക് തുടര്‍ച്ചയായി സന്ദേശങ്ങള്‍ അയച്ചാണ് ക്രിസ്മസ് ദിനത്തില്‍ വിദ്യാര്‍ത്ഥിയെ സ്വന്തം വീട്ടിലെത്തിച്ച് ലൈംഗികതയില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ ഈ സംഭവത്തില്‍ പിടിയിലായ അധ്യാപികയെ ജയിലിലേക്ക് അയയ്ക്കാന്‍ കഴിയാതെ പെട്ടുനില്‍ക്കുകയാണ് പോലീസ്. കാരണം എന്തെന്നല്ലേ ഈ ഗുരുശിഷ്യ ബന്ധത്തിന് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ പിന്തുണ നല്‍കുന്നത് തന്നെ!

കണക്ടികട്ടിലെ കോണാര്‍ഡ് ഹൈസ്‌കൂളിലെ സോഷ്യല്‍ സയന്‍സ് & അത്‌ലറ്റിക്‌സ് അധ്യാപികയായ ബോണ്‍കാല്‍ രണ്ടാഴ്ച മുന്‍പാണ് അറസ്റ്റിലാകുന്നത്. വിദ്യാര്‍ത്ഥിയുമായുള്ള അടുപ്പത്തെക്കുറിച്ച് മറ്റൊരു വിദ്യാര്‍ത്ഥി റിപ്പോര്‍ട്ട് ചെയ്തതോടെയാണിത്. എന്നാല്‍ തങ്ങളുടെ മകനും അധ്യാപികയും പ്രണയത്തിലാണെന്നും വിചാരണ ചെയ്യരുതെന്നും പോലീസിനോട് കുട്ടിയുടെ മാതാപിതാക്കള്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഇതോടെ അധ്യാപിക സ്വതന്ത്രയായി പുറത്തിറങ്ങാനുള്ള വഴി ഒരുങ്ങുകയാണ്. ജനുവരി 18ന് നടന്ന ചോദ്യം ചെയ്യലില്‍ വിദ്യാര്‍ത്ഥിയുമായി പ്രണയത്തിലാണെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. 

എന്നാല്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അധ്യാപികയുടെ സ്‌കൂളിലെ ജോലി തെറിച്ചിരുന്നു. ആരോപണങ്ങളെക്കുറിച്ച് വീട്ടുകാരെ അറിയിച്ചതിന് പിന്നാലെയാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജൂലിയോ ഡുവാര്‍ട്ട് ബോണ്‍കാലിനെ പുറത്താക്കിയത്. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ചില അതിര്‍വരമ്പുകള്‍ ഉണ്ടെന്നും അത് ഒരിക്കലും ലംഘിക്കാന്‍ പാടുള്ളതല്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ സുരക്ഷയും മാനസിക ആരോഗ്യവും വിട്ടുവീഴ്ച ചെയ്യപ്പെടുന്ന പെരുമാറ്റങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഒരാളുടെ മാത്രം പെരുമാറ്റം നോക്കി മറ്റ് ജീവനക്കാരുടെ പെരുമാറ്റം വിലയിരുത്തരുതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.