CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 48 Seconds Ago
Breaking Now

യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നെത്തുന്ന ജോലിക്കാര്‍ എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് പ്രതിവര്‍ഷം 400 പൗണ്ട് നല്‍കാന്‍ ഉത്തരവ്; ഹെല്‍ത്ത് ടൂറിസം അമര്‍ച്ച ചെയ്യാനുള്ള ഇടപാടില്‍ സ്വരൂപിക്കുന്നത് 220 മില്ല്യണ്‍ പൗണ്ട്; കുടിയേറ്റക്കാര്‍ക്ക് ഇമിഗ്രേഷന്‍ സര്‍ചാര്‍ജ്ജ് ഇരട്ടിയാക്കി നടപ്പാക്കുന്നു

ഇയുവിന് പുറത്ത് നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ പ്രതിവര്‍ഷം 200 പൗണ്ട് ഇമിഗ്രേഷന്‍ ആപ്ലിക്കേഷനൊപ്പം തന്നെ നല്‍കുന്നുണ്ട്

കുടിയേറ്റക്കാര്‍ക്ക് എന്‍എച്ച്എസ് സേവനം പ്രയോജനപ്പെടുത്താന്‍ ഇരട്ടി ഫീസ് ഈടാക്കാനുള്ള നീക്കം സജീവമായി. യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള ജോലിക്കാര്‍ക്ക് പ്രതിവര്‍ഷം 400 പൗണ്ട് എന്‍എച്ച്എസ് സേവനങ്ങള്‍ക്കായി നല്‍കേണ്ടിവരുമെന്നാണ് തീരുമാനം. ഹെല്‍ത്ത് ടൂറിസം പിടിച്ചുകെട്ടുകയെന്ന ലക്ഷ്യത്തോടെയാണ് 200 പൗണ്ടില്‍ നിന്നും ഈ സര്‍ച്ചാര്‍ജ്ജ് ഇരട്ടിയാക്കുന്നത്. നടപ്പാക്കാന്‍ ഒരുങ്ങുന്ന വര്‍ദ്ധനവിലൂടെ എന്‍എച്ച്എസ് സേവനങ്ങള്‍ക്കായി 220 മില്ല്യണ്‍ പൗണ്ട് സ്വരൂപിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. 

കണ്‍സര്‍വേറ്റീവ് മാനിഫെസ്റ്റോയില്‍ ഈ തുക 600 പൗണ്ട് ഈടാക്കുമെന്ന അവകാശവാദത്തില്‍ നിന്നും കുറഞ്ഞ് പോയെന്നാണ് പരാതി. സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്ജ് എന്ന ഈ ഫീസ് ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് വ്യക്തമാക്കി. എന്‍എച്ച്എസില്‍ ചികിത്സയ്ക്ക് ചെലവാകുന്ന പണത്തിനൊപ്പമാണ് പുതിയ സര്‍ചാര്‍ജ്ജ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ കണക്കുകള്‍ പ്രകാരം ഒരു വ്യക്തിയുടെ ചികിത്സയ്ക്ക് 470 പൗണ്ട് ശരാശരി ചെലവ് വരുന്നുണ്ട്. 

'നമ്മുടെ എന്‍എച്ച്എസ് ബ്രിട്ടീഷ് നികുതിദായകര്‍ക്കായി എന്നും ആവശ്യത്തിന് ഒപ്പമുണ്ടാകും. ദീര്‍ഘകാല കുടിയേറ്റക്കാരെയും എന്‍എച്ച്എസ് ഉപയോഗിക്കാന്‍ ക്ഷണിക്കുന്നു. എന്നാല്‍ അതിന് ആവശ്യമായ മാന്യമായ സംഭാവന നല്‍കിയാല്‍ മാത്രമേ ഇത് നിലനില്‍ക്കൂ', ആരോഗ്യമന്ത്രി ജെയിംസ് ഒ'ഷോഗ്നെസി വ്യക്തമാക്കി. ആരോഗ്യ സേവനങ്ങളുടെ യഥാര്‍ത്ഥ നിരക്ക് പ്രതിഫലിക്കുന്ന സര്‍ചാര്‍ജ്ജ് എന്‍എച്ച്എസിനെ പിന്തുണയ്ക്കാന്‍ പര്യാപ്തമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുകെയിലേക്ക് വരുന്നവര്‍ എന്‍എച്ച്എസിന്റെ നടത്തിപ്പിന് പണം നല്‍കണമെന്നത് ശരിയായ കാര്യമാണെന്ന് ഇമിഗ്രേഷന്‍ മന്ത്രി കരോളിന്‍ നോക്‌സും അഭിപ്രായപ്പെട്ടു. 

ഇയുവിന് പുറത്ത് നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ പ്രതിവര്‍ഷം 200 പൗണ്ട് ഇമിഗ്രേഷന്‍ ആപ്ലിക്കേഷനൊപ്പം തന്നെ നല്‍കുന്നുണ്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് 150 പൗണ്ടാണ്. ആറ് മാസക്കാലത്തേക്ക് യുകെയില്‍ താമസിക്കാനെത്തുന്ന താല്‍ക്കാലിക കുടിയേറ്റക്കാര്‍ക്കും, അതിലേറെ കാലത്തേക്ക് ജോലി ചെയ്യാനും, പഠിക്കാനും, കുടുംബത്തോടൊപ്പം ചേരാനും എത്തുന്നവര്‍ക്ക് ഈ നിരക്ക് ബാധകമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.