നടി ശ്രീദേവിയുടെ അവസാന നിമിഷത്തെ പറ്റി ദുരൂഹതകള്‍ നിറയുകയാണ്. ഈ കാര്യത്തില്‍ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. ദുബായിലെ ജുമെറാ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലില്‍ വെച്ചാണ് 54കാരി അന്ത്യശ്വാസം വലിച്ചത്. റാഷിദ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇവര്‍ മരിച്ചിരുന്നതായാണ് സ്ഥിരീകരണം.
സര്‍പ്രൈസ് സന്ദര്‍ശനത്തിന് എത്തിയ ഭര്‍ത്താവ് ബോണി കപൂറാണ് ശ്രീദേവിയെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ബോണിയല്ല ഹോട്ടല്‍ ജീവനക്കാരനാണ് ശ്രീദേവിയെ ആദ്യം കണ്ടെത്തിയതെന്ന് പുതിയ റിപ്പോര്‍ട്ട്.
അവസാന നിമിഷങ്ങളില്‍ സൂപ്പര്‍ താരം ഹോട്ടല്‍ മുറിയില്‍ തനിച്ചായിരുന്നു. രാത്രി 10.30നാണ് വെള്ളം ആവശ്യപ്പെട്ട് ശ്രീദേവി റൂം സര്‍വ്വീസില്‍ വിളിക്കുന്നത്. 15 മിനിറ്റിന് ശേഷം എത്തി ബെല്ലടിച്ചിട്ടും വാതില്‍ തുറന്നില്ല. ഇതോടെയാണ് ജീവനക്കാരന്‍ ആശങ്ക അറിയിച്ചത്. ഇതോടെ വാതില്‍ തകര്‍ത്ത് അകത്ത് കടക്കുമ്പോള്‍ താരം ബാത്ത്‌റൂമിലെ തറയില്‍ വീണുകിടക്കുകയായിരുന്നു.
11 മണിയോടെയാണ് ഈ സംഭവങ്ങള്‍. ഹോട്ടല്‍ ജീവനക്കാരാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ഈ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇവിടെ എത്തിയപ്പോഴേക്കും ശ്രീദേവി മരിച്ചിരുന്നു. മിഡ് ഡേയാണ് ഹോട്ടല്‍ ജീവനക്കാരനെ ഉദ്ധരിച്ച് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.