CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 44 Minutes 28 Seconds Ago
Breaking Now

അമ്മയില്‍ നിന്ന് ഇന്നസെന്റും മമ്മൂട്ടിയും സ്ഥാനമൊഴിയുന്നു ; യുവ താരങ്ങള്‍ അധികാരത്തിലേക്ക് ?

നടി ആക്രമിക്കപ്പെട്ട കേസ് തുടങ്ങിയത് മുതല്‍ അമ്മ നേതൃത്വത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ ചില പ്രതിസന്ധികള്‍ തുടങ്ങിയതാണ്. വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ദിലീപ് അനുകൂല ഒരു വിഭാഗവും അമ്മയില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു.

വൈസ് പ്രസിഡന്റായ മോഹന്‍ലാല്‍ പ്രസിഡന്റാകണമെന്ന അഭിപ്രായം ഒരു വിഭാഗത്തിനുണ്ട്. ബാലചന്ദ്ര മേനോന്റെ പേരും ഉയര്‍ന്നുവരുന്നുണ്ട്. യുവനടന്‍ പൃഥ്വിരാജ് നേതൃത്വത്തിലേക്ക് വരണമെന്ന ചര്‍ച്ചയും സജീവമാണ്.

ഇടവേള ബാബുവിനെ പ്രസിഡന്റാക്കണമെന്ന അഭിപ്രായവും ഉയര്‍ന്നുവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നീക്കം നടക്കുന്നുണ്ടെങ്കിലും ഇതിനെതിരെ ചിലര്‍ രംഗത്തുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.