CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 45 Minutes 23 Seconds Ago
Breaking Now

രജനിയുടേയും കമലിന്റെ ചിത്രങ്ങള്‍ കര്‍ണാടകയില്‍ നിരോധിക്കണമെന്ന് ആവശ്യം

കര്‍ണ്ണാടക കാവേരി പ്രതിഷേധ സംഘടനകള്‍ നടന്‍ രജനിയ്ക്കും കമല്‍ഹാസനുമെതിരെ രംഗത്തെത്തിയിരിക്കുകയാണ്. കന്നഡ ചളുവലി വറ്റല്‍ പക്ഷ സംഘടനയുടെ നേതാവ് വറ്റല്‍ നാഗരാജാണ് ഇരു താരങ്ങളുടെയും സിനിമകള്‍ നിരോധിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. കാവേരി മാനേജ്‌മെന്റ് രൂപീകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം തമിഴ് താരങ്ങള്‍ ഒത്തുകൂടിയിരുന്നു. അതിനു പിന്നാലെ എത്രയും പെട്ടെന്ന് മാനേജ്ന്റ് രൂപീകരിക്കുകയും കാവേരി ജലം തമിഴ്‌നാടിനും കര്‍ണ്ണാടകയ്ക്കും തുല്യമായി വീതിക്കുകയും ചെയ്യണമെന്ന് രജനിയും കമല്‍ഹാസനും അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് കന്നഡ സംഘടകളെ ചൊടിപ്പിച്ചത്. 

താരങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന് കെഎഫ്‌സിസി സംഘടനയുടെ നേതാവ് സാ രാ ഗോവിന്ദു പറഞ്ഞു. കര്‍ണാടകയിലെ സിനിമാ വിതരണക്കാര്‍ രജനി, കമല്‍ഹാസന്‍ ചിത്രങ്ങള്‍ ഏറ്റെടുക്കാതെ സഹകരിക്കണമെന്നും ഗോവിന്ദു ആവശ്യപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.