CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 28 Minutes 11 Seconds Ago
Breaking Now

കലാഭവന്‍ മണിയുടെ ശവക്കുഴി തോണ്ടുന്നതിന് തുല്യമാണ് ശാന്തിവിള ദിനേശന്റെ വാക്കുകള്‍ ; പരാതി നല്‍കുമെന്ന് കുടുംബം

കലാഭവന്‍ മണിയെ കുറിച്ച് ഗുരുതര ആരോപണം ഉന്നയിച്ച സംവിധായകന്‍ ശാന്തിവിള ദിനേശനെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കുടുംബം. ഇതു സംബന്ധിച്ച് മന്ത്രി എ കെ ബാലന് നേരിട്ട് പരാതി നല്‍കാനൊരുങ്ങുകയാണ് മണിയുടെ സഹോദരന്‍. ചോദിക്കാനും പറയാനും ആരുമില്ലെന്ന ചിന്തയാണ് അവഹേളനത്തിന് പിന്നില്‍. സാംസ്‌കാരിക വകുപ്പിന് ഇമെയില്‍ മുഖേന പരാതി നല്‍കിയിട്ടുണ്ട്. അമ്മയിലും പരാതി നല്‍കി. മമ്മൂട്ടിയ്ക്ക് വാട്‌സ്ആപ്പിലൂടെയാണ് പരാതി കൈമാറിയതെന്ന് എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു.

ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് കരുതുന്നത്. ഇല്ലെങ്കില്‍ യാതൊരു പ്രകോപനവുമില്ലാത്ത ഒരു അവസരത്തില്‍ ഇങ്ങനെ അവഹേളിക്കേണ്ട കാര്യം എന്താണ്. ഇതിന് പിന്നില്‍ ആരോ ഉണ്ട്. എന്താണ് ലക്ഷ്യമെന്നറിയില്ല. കേരളം സ്‌നേഹിക്കുന്ന ഒരു മനുഷ്യനെ പറ്റി ഇത്തരം മോശമായി സംസാരിക്കാന്‍ അയാള്‍ക്ക് എങ്ങനെ സാധിക്കുന്നു. ജീവിച്ചിരുന്നപ്പോഴോ മണിച്ചേട്ടനെതിരെ കേസുകള്‍ വന്നപ്പോഴോ പ്രതികരിക്കാതിരുന്ന ഒരാള്‍ ഈ സമയത്ത് ഇത്തരത്തില്‍ അവഹേളനം നടത്തിയത് അന്വേഷിക്കണമെന്ന് രാമകൃഷ്ണന്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.