ശ്രീദേവിയുടെ മകള്‍ ജാന്‍വിയെ കുറിച്ചുള്ള വാര്‍ത്തയാണ് ചര്‍ച്ചയായിരിക്കുന്നത്. അച്ഛന്‍ ബോണി കപൂറിനും സഹോദരി ഖുശി കപൂറിനുമൊപ്പം ജാന്‍വി സഹോദരനായ അര്‍ജുന്‍ കപൂറിന്റെ വീട്ടിലെത്തിയിരുന്നു. ബോണി കപൂറും ഖുശിയും ഒരുമിച്ച് വന്നതിന് പിന്നാലെയുള്ള വണ്ടിയിലാണ് ജാന്‍വി എത്തിയത്. എന്നാല്‍ വാര്‍ത്ത ചില മാധ്യമങ്ങള്‍ മോശമായി ചിത്രീകരിച്ചു.
വളരെ സെക്‌സിയായ വസ്ത്രം ധരിച്ച് ജാന്‍വി അര്‍ജുന്‍ കപൂറിനെ കാണാനെത്തിയതെന്നും ശരീര ഭാഗങ്ങളെല്ലാം കാണാവുന്ന രീതിയിലുള്ള വസ്ത്രമെന്നുമായിരുന്നു റിപ്പോര്‍ട്ട്. വാര്‍ത്ത ജാന്‍വിയുടെ സഹോദരനെ ദേഷ്യം പിടിപ്പിച്ചു. നമ്മുടെ രാജ്യം എങ്ങനെയാണ് ചെറിയ പെണ്‍കുട്ടികളെ നോക്കികാണുന്നതെന്നതിന് മറ്റൊരു ഉദാഹരണമാണ് ഈ വാര്‍ത്തയെന്നും ലജ്ജിക്കുന്നുവെന്നും അര്‍ജുന്‍കപൂര്‍ പ്രതികരിച്ചു.