ദിലീപ് ചിത്രം രാമലീലയുടെ റിലീസുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഉയര്‍ന്നത്. ചിത്രം റീലിസ് ചെയ്തതിന് ശേഷം വിമര്‍ശകര്‍ രംഗത്തെത്തി. തിയറ്ററില്‍ ആളില്ലാത്തതിനാല്‍ ബംഗാളികളെ കയറ്റിയാണ് ചിത്രം വിജയിപ്പിച്ചതെന്ന് വരെ വിമര്‍ശനം ഉയര്‍ന്നു. ഇപ്പോഴിതാ മറുപടിയുമായി ദിലീപ്. രാമലീലയുടെ വിജയാഘോഷ ചടങ്ങിലായിരുന്നു ദിലീപിന്റെ മറുപടി.
രാമലീലയുടെ റിലീസ് സമയത്ത് ടോമിച്ചായന്‍ അനുഭവിച്ച യാതനയും വേദനയും എനിക്കറിയാം. ബംഗാളും നേപ്പാളുമായി ടോമിച്ചായന് ഭയങ്കര ബന്ധമാണെന്ന് കേട്ടു. അത് ശരിയാണോ ടോമിച്ചായാ. ബംഗാളീസിനെ കയറ്റിയാണ് സിനിമ വിജയിപ്പിച്ചതെന്നും ആരോ പറഞ്ഞു കേട്ടു.. ദിലീപ് പറഞ്ഞു.
നാട്ടുകാരില്ലെങ്കില്‍ പിന്നെ ഇവരെ കയറ്റിയല്ലേ പറ്റൂ എന്നു തമാശയായി ടോമിച്ചനും മറുപടി നല്‍കി .