CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 13 Minutes 7 Seconds Ago
Breaking Now

വിഷു സ്പെഷ്യൽ ചക്ക പായസം

ചേരുവകള്‍:

ചക്ക വരട്ടിയത്  500 ഗ്രാം

 ശര്‍ക്കരം  250 ഗ്രാം

 നെയ്യ്, തേങ്ങക്കൊത്ത്, അണ്ടിപ്പരിപ്പ്  ആവശ്യത്തിന്  

ചൗവ്വരി (സാവൂനരി)  50 ഗ്രാം 

തേങ്ങ  1 (തേങ്ങാപ്പാലിന്)  

തയ്യാറാക്കുന്ന വിധം:  

അടി കട്ടിയുള്ള ഉരുളിയില്‍ നെയ്യൊഴിച്ച് ശര്‍ക്കരപ്പാനിയും ചക്കവരട്ടിയതും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.(ചക്ക വരട്ടിയതില്‍ പായസത്തിനാവശ്യമായ മധുരം ഉണ്ടാകില്ല. മധുരം കുറച്ചു മതിയെങ്കില്‍ ശര്‍ക്കര ചേര്‍ക്കേണ്ടതില്ല.) ശേഷം തേങ്ങയുടെ രണ്ടാം പാല്‍ (3 കപ്പ്) ചേര്‍ത്ത് ഇളക്കണം. തിളക്കുമ്പോള്‍ വേവിച്ചുവെച്ച ചൗവ്വരിയും ചേര്‍ക്കണം. കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ (ഒരു കപ്പ്) ചേര്‍ത്ത് ഇളക്കി തീയണക്കാം. ശേഷം അല്പം നെയ്യില്‍ അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും വറുത്തിടാം.