CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 20 Seconds Ago
Breaking Now

താന്‍ ബ്രഹ്മജ്ഞാനി, ബലാത്സംഗമാകാമെന്ന് ആസാറാം പറഞ്ഞു ; മൂന്ന് അനുയായികളായ സ്ത്രീകളാണ് പെണ്‍കുട്ടികളെ മുറിയിലെത്തിച്ചിരുന്നതെന്നും പ്രധാന അനുയായി കോടതിയില്‍

16 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജീവപര്യന്തം തടവിലാണ് ആസാറാം.

ബ്രഹ്മ ജ്ഞാനിയ്ക്ക് ബലാത്സംഗം പാപമല്ലെന്നാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പു അവകാശപ്പെട്ടിരുന്നതെന്ന് അദ്ദേഹത്തിന്റെ അനുയായി രാഹുല്‍ കെ സച്ചാര്‍. ലൈംഗീക ശേഷി വര്‍ദ്ധിപ്പിക്കാന്‍ പല മരുന്നും ആസാറാം ഉപയോഗിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോടതിയില്‍ സച്ചാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി. 16 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജീവപര്യന്തം തടവിലാണ് ആസാറാം.

ആസാറാം പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് കരുതിയിരുന്നു. ആസാറം തന്നെയാണ് ഇക്കാര്യം സച്ചാറിനോട് പറഞ്ഞത്. താന്‍ ബ്രഹ്മ ജ്ഞാനിയാണ് ബ്രഹ്മ ജ്ഞാനിക്ക് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാമെന്ന് ആസാറം പറഞ്ഞതായി സച്ചാര്‍ വെളിപ്പെടുത്തി. ആസാറാം പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നത് നേരില്‍ക്കണ്ടു. ഇതോടെ ചോദിച്ചപ്പോഴാണ് വിചിത്രമായ അവകാശ വാദം ആസാറാം ഉയര്‍ത്തിയത്.

ആസാറാമിനോട് ഒപ്പം എപ്പോഴുമുണ്ടായിരുന്ന മൂന്നു സ്ത്രീകളാണ് മുറിയിലേക്ക് പെണ്‍കുട്ടികളെ എത്തിച്ചിരുന്നത്. രാത്രിയില്‍ ടോര്‍ച്ച് തെളിച്ചാണ് ആസാറാം തന്റെ ആവശ്യം അറിയിച്ചിരുന്നത്. നോട്ടമിട്ട് വച്ചിരുന്ന പെണ്‍കുട്ടികളെ അദ്ദേഹത്തിന്റെ മുറിയിലെത്തിക്കുകയാണ് പതിവെന്നും സച്ചാര്‍ പറഞ്ഞു. നിരവധി ആശ്രമങ്ങളുള്ള ആസാറാമിന്റെ മറ്റൊരു മുഖമാണ് അടുത്ത അനുയായി വെളിപ്പെടുത്തിയത് .




കൂടുതല്‍വാര്‍ത്തകള്‍.