യുപിയിലെ കുശി നഗറില്‍ 13 കുട്ടികളുടെ ജീവനെടുത്ത അപകടത്തിന് കാരണം മൊബൈല്‍ ഫോണ്‍ ഉപയോഗം. സ്‌കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന വാന്‍ ആളില്ലാ ലെവല്‍ക്രോസില്‍ വച്ച് ട്രെയ്ന്‍ ഇടിച്ചാണ് 13 കുട്ടികള്‍ മരിച്ചത്. ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചത് കൊണ്ടാണ് അപകടമുണ്ടായതെന്ന് പരിക്കുകളോടെ രക്ഷപ്പെട്ട 9 കാരന്‍ പറഞ്ഞു.
ട്രെയ്ന്‍ വരുന്നത് കണ്ട് താന്‍ ഉള്‍പ്പെടെ കുട്ടികള്‍ ബഹളം വച്ചിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന ഡ്രൈവര്‍ അത് ശ്രദ്ധിച്ചില്ലെന്ന് ചികിത്സയിലിരിക്കുന്ന കൃഷ്ണ വര്‍മ്മ എന്ന വിദ്യാര്‍ത്ഥി പറഞ്ഞു. കൃഷ്ണ വര്‍മ്മയുടെ സഹോദരി റോഷ്‌നിയും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുശിനഗറിലെ ഡിവൈന്‍ മിഷന്‍ സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. വാന്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ നിയാസ് അഹമ്മദ് (22) ബി ആര്‍ഡി മെജിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.