CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 13 Minutes 18 Seconds Ago
Breaking Now

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ദൃശ്യ വിസ്മയമൊരുക്കാന്‍ ബാഹുബലിയുടെ കലാ സംവിധായകന്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ദൃശ്യവിസ്മയം തീര്‍ക്കാന്‍ ബാഹുബലിയുടെ കലാ സംവിധായകന്‍ സാബു സിറിള്‍ എത്തുന്നു. സാബു ചിത്രത്തിന്റെ കലാ സംവിധായകനായി ജോയിന്‍ ചെയ്ത വിവരം പ്രിയദര്‍ശന്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. നിലവില്‍ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. തേന്മാവിന്‍ കൊമ്പത്തു, കാലാപാനി, അശോക, അന്യന്‍, എന്തിരന്‍, ബാഹുബലി തുടങ്ങിയ ചിത്രങ്ങളിലൂടെ സാബു സിറില്‍ സിനിമാപ്രേക്ഷകര്‍ക്ക്  മുന്നില്‍ ഒരുക്കിയത് ഒരു അത്ഭുതലോകം തന്നെയാണ്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ തിരക്കഥ പൂര്‍ത്തിയായി. പ്രിയദര്‍ശനാണ് സംവിധാനത്തിനു പുറമേ തിരക്കഥാ രചനയും നടത്തുന്നത്. സഹതിരക്കഥാകൃത്തായി ഐവി ശശിയുടെ മകനായ അനിയുമുണ്ട്. കുഞ്ഞാലിമരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറയുന്ന ചിത്രം മലയാള സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്.ആശിര്‍വാദ് സിനിമാസിന്റ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പം ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും.

ചിത്രത്തില്‍ വലിയ താരനിര അണിനിരക്കുമെന്നും, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലെ വമ്പന്മാര്‍ അടക്കം ഈ ചിത്രത്തിന്റെ ഭാഗമാകും

 




കൂടുതല്‍വാര്‍ത്തകള്‍.