ചേട്ടന്റെ വിവാഹ നിശ്ചയത്തിന് പോയ നടി മേഘ മാത്യൂസിന്റെ കാര്‍ അപകടത്തില്‍പ്പെട്ട ചിത്രവും വാര്‍ത്തയും ഇന്നലെ പുറത്തുവന്നിരുന്നു. ഈ ഞെട്ടലില്‍ നിന്ന് താരം ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഞായറാഴ്ച മുളന്തുരുത്തിയില്‍ വച്ച് മേഘ ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. സംഭവ സമയത്ത് നല്ല മഴയായിരുന്നു. എതിരെ വേഗത്തില്‍ വന്ന കാര്‍ ഇടിച്ചെന്നാണ് മേഘ പറയുന്നത്.
ഇടിയുടെ ആഘാതത്തില്‍ വാഹനം തലകീഴായി മറഞ്ഞു. ആശുപത്രിയിലേക്ക് പോകുമ്പോള്‍ താന്‍ കരച്ചിലില്‍ തന്നെയായിരുന്നുവെന്ന് മേഘ പറയുന്നു. കാര്‍ തലകീഴായി മറഞ്ഞിട്ടും ആരും സഹായിക്കാനെത്തിയില്ല. പകരം മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി. യാദൃശ്ചികമായി എത്തിയ ഫോട്ടോഗ്രാഫറാണ് മേഘയെ കാറില്‍ നിന്ന് രക്ഷ്പപെടുത്തിയത്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അപകട സമയത്ത് എയര്‍ബാഗ് നിവര്‍ന്നത് രക്ഷയായി. കൈയ്യില്‍ ചെറിയൊരു മുറിവ് മാത്രമാണ് ഉണ്ടായതെന്നും മേഘ പറയുന്നു.