CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 39 Minutes 1 Seconds Ago
Breaking Now

വെളുക്കാന്‍ തേച്ചത് ക്യാന്‍സറായി; ടാല്‍ക്കം പൗഡര്‍ കൗമാരകാലത്ത് ഉപയോഗിച്ചാല്‍ സ്ത്രീകളില്‍ ക്യാന്‍സറിന് വഴിതുറക്കുമെന്ന് സോളിസിറ്ററുടെ മുന്നറിയിപ്പ്; യുകെയില്‍ നഷ്ടപരിഹാര കേസുകള്‍ വരുന്നു

പ്രത്യാഘാതം അറിയാതെ ഉപയോഗിച്ച പൗഡര്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വേദന സമ്മാനിക്കുകയാണ്

മുഖം വെളുത്ത് തുടുത്ത് ഇരിക്കണം. സമൂഹം വെളുത്ത നിറത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നത് കൊണ്ടാണ് ആളുകള്‍ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ക്ക് പിന്നാലെ നെട്ടോട്ടം നടത്തുന്നത്. വന്‍കിട ഉത്പന്നങ്ങള്‍ ഒന്നും ഉപയോഗിച്ചിട്ടില്ലെങ്കിലും മുഖത്ത് ടാല്‍ക്കം പൗഡര്‍ വാരിത്തേച്ച് നടന്ന ഒരു കാലം നമ്മളില്‍ പലര്‍ക്കും കാണും. എന്നാല്‍ ഈ ഉപയോഗം ക്യാന്‍സറിലേക്കുള്ള വാതിലാണെന്നാണ് ഒരു സോളിസിറ്റര്‍ നല്‍കുന്ന മുന്നറിയിപ്പ്.

കൗമാരകാലത്ത് ടാല്‍ക്കം പൗഡര്‍ ഉപയോഗിക്കുന്നത് മധ്യവയസ്‌കരായ സ്ത്രീകളില്‍ ക്യാന്‍സറിന് കാരണമാകുന്നതായാണ് സോളിസിറ്റര്‍ ഫിലിപ്പ് ഗോവര്‍ വ്യക്തമാക്കുന്നു. വില കൂടിയാല്‍ നന്നാകുമെന്ന് കരുതി വാങ്ങി ഉപയോഗിച്ച പല ബ്രാന്‍ഡുകളും സ്ത്രീകളില്‍ ക്യാന്‍സര്‍ വികസിപ്പിക്കാന്‍ ഇടയാക്കുമെന്ന് ഇദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നു. അമേരിക്കയില്‍ സ്ത്രീകള്‍ ഇത്തരത്തില്‍ ടാല്‍കം പൗഡര്‍ ഉപയോഗിച്ച് ക്യാന്‍സര്‍ ബാധിച്ചതിന് നിരവധി കേസുകള്‍ നടത്തി വിജയിച്ച സിംപ്‌സണ്‍ മില്ലര്‍ സോളിസിറ്റേഴ്‌സിലെ അംഗമാണ് ഗോവര്‍.

ജീവന്‍ അപകടത്തിലാക്കുന്ന ക്യാന്‍സര്‍ ബാധിക്കുമെന്ന് ആരും മനസ്സിലാക്കുന്നില്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം. ഒവേറിയന്‍ ക്യാന്‍സറും, ആസ്‌ബെറ്റോസുമായി ബന്ധമുള്ള മെസോതെലിയോമയുമാണ് പ്രധാനമായും സ്ത്രീകളില്‍ കണ്ടുവരുന്നത്. ജോണ്‍സണ്‍ & ജോണ്‍സണ്‍ ടാല്‍കം പൗഡര്‍ ഉപയോഗിച്ച് മെസോതെലിയോമ ബാധിച്ച ന്യൂ ജഴ്‌സിയിലെ ബാങ്കര്‍ക്ക് 88 മില്ല്യണ്‍ പൗണ്ടാണ് നഷ്ടപരിഹാരം ലഭിച്ചത്.

യുകെയിലും ഇത്തരം കേസുകള്‍ക്ക് തുടക്കം കുറിയ്ക്കുകയാണ്. പ്രത്യാഘാതം അറിയാതെ ഉപയോഗിച്ച പൗഡര്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വേദന സമ്മാനിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.