CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 15 Minutes 44 Seconds Ago
Breaking Now

കാമുകനെ 25 തവണ കുത്തി ക്രൂരമായി കൊലപ്പെടുത്തി ; സൗന്ദര്യ റാണിയ്ക്ക് കെനിയന്‍ കോടതി വിധിച്ചത് വധശിക്ഷ

ദേഷ്യം തീര്‍ക്കാന്‍ ഒരാളെ കൊല്ലുന്നത് വലിയ തെറ്റെന്ന് ബോധ്യപ്പെടുത്താനാണ് ഉയര്‍ന്ന ശിക്ഷ നല്‍കിയതെന്ന് ഹൈക്കോടതി ജഡ്ജി പറഞ്ഞു.

നെയ്‌റോബി ; കാമുകന്റെ കൊലപാതകത്തിന് സൗന്ദര്യറാണിയ്ക്ക് കെനിയന്‍ കോടതി വധശിക്ഷ വിധിച്ചു. 24 കാരിയായ റൂത്ത് കമാന്‍ഡേയ്ക്കാണ് കാമുകന്‍ ഫരീദ് മുഹമ്മദിനെ കുത്തി കൊലപ്പെടുത്തിയതിന് വധശിക്ഷ ലഭിച്ചത്. നിഷ്ഠൂര പ്രവര്‍ത്തിയെന്ന് കോടതി കുറ്റത്തെ കുറിച്ച് പറഞ്ഞു.

2015 ല്‍ അറസ്റ്റിലായി വിചാരണ തടവുകാരിയായിരുന്ന റൂത്ത് 2016 ലാണ് ജയില്‍പുള്ളികള്‍ക്കായുള്ള സൗന്ദര്യ മത്സരത്തില്‍ ജേതാവായത്. ദേഷ്യം തീര്‍ക്കാന്‍ ഒരാളെ കൊല്ലുന്നത് വലിയ തെറ്റെന്ന് ബോധ്യപ്പെടുത്താനാണ് ഉയര്‍ന്ന ശിക്ഷ നല്‍കിയതെന്ന് ഹൈക്കോടതി ജഡ്ജി പറഞ്ഞു. 25 ഓളം കുത്തുകളേറ്റാണ് ഫരീദ് മരിച്ചത്. കൊലപാതകത്തില്‍ പ്രതിയ്ക്ക് യാതൊരു പശ്ചാത്താപവുമുണ്ടായില്ല. വധശിക്ഷയില്‍ കുറവൊന്നും പ്രതി അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. 1987 മുതല്‍ രാജ്യം ഒരു കേസിലും വധശിക്ഷ വിധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

വിധിയില്‍ ഫരീദിന്റെ ബന്ധുക്കള്‍ സംതൃപ്തി അറിയിച്ചു.

ഫരീദ് എച്ച് ഐവി പോസിറ്റീവ് ആണെന്നും തന്നെ ബലാത്സംഗം ചെയ്യാനുള്ള ശ്രമം ചെറുക്കവേ സ്വയ രക്ഷയ്ക്കായി കൊലചെയ്തതാണെന്നും റൂത്ത് വാദിച്ചെങ്കിലും കോടതി വാദം തള്ളി.

 




കൂടുതല്‍വാര്‍ത്തകള്‍.