CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 4 Minutes 15 Seconds Ago
Breaking Now

വിവാഹം കഴിക്കാതെ ലൈംഗിക ബന്ധം; യുവതിക്കും യുവാവിനും ചാട്ടവാറടി വിധിച്ച് ശരിയത്ത് കോടതി; പന്തല്‍ വിരിച്ച് കാഴ്ച കാണാന്‍ കാണികള്‍

ഇത്തരം ശിക്ഷകള്‍ ഇന്റര്‍നെറ്റ് വഴി ലൈവ് കാണിക്കുന്ന പതിവുമുണ്ട്

വിവാഹം കഴിക്കാതെ പരപുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് യുവതിക്ക് പൊതുസ്ഥലത്ത് ചാട്ടവാറടി. ഇന്തോനേഷ്യയിലാണ് അവിവാഹിതയായ സ്ത്രീക്കും, പങ്കാളിക്കും ആര്‍ത്തുവിളിക്കുന്ന ജനക്കൂട്ടത്തിന് നടുവില്‍ 30 തവണ ചാട്ടവാര്‍ അടി ഏറ്റുവാങ്ങേണ്ടിവന്നത്. ഇസ്ലാമിക നിയമങ്ങള്‍ പ്രകാരം വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധങ്ങള്‍ രാജ്യത്ത് കുറ്റകരമാണ്.

ഇന്തോനേഷ്യയിലെ കടുത്ത യാഥാസ്ഥിതിക മേഖലയായ അസെയിലാണ് ഈ നിയമം ഇപ്പോഴും നടപ്പാക്കിവരുന്നത്. ജനങ്ങളെ സാക്ഷിയാക്കിയാണ് മുട്ടുകുത്തി നില്‍ക്കുന്ന സ്ത്രീക്ക് ചാട്ടവാറടി നല്‍കിയത്. പന്തല്‍ വിരിച്ച സ്ഥലത്താണ് കാഴ്ചക്കാര്‍ ഇത് കാണാന്‍ ഒത്തുകൂടിയതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ഇവിടെ ഇത്തരം ശിക്ഷകള്‍ ഇന്റര്‍നെറ്റ് വഴി ലൈവ് കാണിക്കുന്ന പതിവുമുണ്ട്. കഴിഞ്ഞ ആഴ്ചയാണ് സ്വവര്‍ഗ്ഗ പ്രേമികളായ പങ്കാളികള്‍ക്ക് സമാനമായ തരത്തില്‍ ചാട്ടവാറടി ശിക്ഷ ലഭിച്ചത്. അധികൃതര്‍ ഇവരുടെ പ്രണയം കണ്ടെത്തിയതോടെയാണ് ശിക്ഷ നല്‍കിയത്. കുട്ടികളുടെ ഗെയിമില്‍ ഏര്‍പ്പെട്ടതിന് രണ്ട് ഇന്തോനേഷ്യന്‍ ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്കും ശിക്ഷ നല്‍കിയിരുന്നു. ഇതും കഴിഞ്ഞ ആഴ്ച നടപ്പാക്കി.

എന്നാല്‍ പൊതുസ്ഥലത്ത് ഇത്തരം ശിക്ഷകള്‍ നടപ്പാക്കുന്നതിനെ വിമര്‍ശിക്കുന്ന ഒരു വിഭാഗവുമുണ്ട്. ശിക്ഷ ജയിലില്‍ വെച്ച് നടപ്പാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് ഗവര്‍ണര്‍ ഇര്‍വാന്‍ഡി യൂസഫ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.