CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 23 Minutes 11 Seconds Ago
Breaking Now

ഗ്യാസ് പ്രശ്‌നം മോശമാകുന്നുവോ; ഒഴിവാക്കാന്‍ മാര്‍ഗ്ഗമുണ്ട്

ഗ്യാസ് പ്രശ്‌നത്തിന് വീട്ടില്‍ തന്നെ പരിഹാരം കാണാം

ദഹനകേന്ദ്രങ്ങളില്‍ അമിതമായി ഗ്യാസ് രൂപപ്പെടുന്ന അവസ്ഥ ചിലപ്പോഴെല്ലാം വേദനാജനകമാണ്, മറ്റ് ചിലപ്പോള്‍ നാണക്കേടും. രണ്ട് തരത്തിലാണ് ഗ്യാസ് സിസ്റ്റത്തില്‍ എത്തിച്ചേരുന്നത്. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക എന്നിവ ചെയ്യുമ്പോള്‍ ഓക്‌സിജനും നൈട്രജനും അകത്തേക്ക് എടുക്കുന്നുണ്ട്. മറ്റൊന്ന് ദഹനത്തിനിടെ ഹൈഡ്രജന്‍, മീതേയിന്‍, കാര്‍ബണ്‍ ഡയോക്‌സൈഡ് എന്നിവ വയറില്‍ നിറഞ്ഞ് പുറത്തേക്ക് വരുന്നതാണ്.

കഴിക്കുന്ന ഭക്ഷണമാണ് ഗ്യാസ് രൂപപ്പെടുന്നതിലെ ഒരു പ്രധാന കാര്യം. കാര്‍ബോഹൈഡ്രേറ്റുകള്‍ ഏറെയുള്ള ഭക്ഷണങ്ങള്‍ ദഹിക്കാന്‍ ബുദ്ധിമുട്ടും ഗ്യാസ് സൃഷ്ടിക്കുന്നതുമാണ്. ഭക്ഷണം ദഹിപ്പിക്കുന്ന ബാക്ടീരിയകള്‍ പണിയെടുക്കുമ്പോള്‍ ഗ്യാസ് വയറില്‍ നിറയും. ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യും.

ഗ്യാസ് പ്രശ്‌നത്തിന് വീട്ടില്‍ തന്നെ പരിഹാരം കാണാം. ജീരകം ഇട്ട് തിളപ്പിച്ച വെള്ളം ശീലമാക്കിയാല്‍ ഉമിനീര്‍ ഗ്രന്ഥികളെ ഉണര്‍ത്തി ദഹനത്തിന് സഹായിക്കും, അതും അധികം ഗ്യാസ് ഉണ്ടാക്കാതെ. ഇഞ്ചിയാണ് മറ്റൊരു പരിഹാരം. നാരങ്ങാവെള്ളത്തില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുകയോ, ഇഞ്ചിചായ കുടിക്കുകയോ ആവാം. ഇത് വായുക്ഷോഭത്തിന് പ്രകൃതിദത്തമായ മാര്‍ഗ്ഗമാണ്. അയമോദകം വെള്ളത്തില്‍ ചേര്‍ന്ന് ദിവസവും കുടിക്കുന്നതും ദഹനം സുഗമമാക്കും.




കൂടുതല്‍വാര്‍ത്തകള്‍.