വയറിന്റെ ആരോഗ്യത്തിനായി പ്രോബയോടിക് ഡ്രിങ്കുകള്‍ക്ക് പിന്നാലെ പോകേണ്ട കാര്യമില്ലെന്ന് ശാസ്ത്രജ്ഞര്‍. പകരം ഇടയ്ക്ക് ഒരു ബിയര്‍ അടിച്ചാല്‍ മതിയെന്നാണ് ഇവരുടെ വാദം.
മദ്യം ആരോഗ്യത്തിന് ഹാനികരമെന്ന് പറഞ്ഞിട്ട് ഇവരെന്താണ് ഇങ്ങനെ പറയുന്നതെന്നാണോ സംശയം? ബ്രൂവിംഗ് ചെയ്‌തെടുക്കുന്ന ബിയറിലെ ബാക്ടീരിയകളാണ് കുടലിന്റെ ആരോഗ്യത്തിന് ഗുണകരമാകുന്നത്. എന്നുമാത്രമല്ല പ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ചൈനയിലെ ഡാലിയാന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനം പറയുന്നു.
ബിയറില്‍ ആന്റി ഓക്‌സിഡന്റുകളെ ഉത്തേജിപ്പിക്കുന്ന പോളിഫിനോളുകള്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് പ്രോബയോടിക് പ്രവര്‍ത്തിക്കുന്ന രീതിയില്‍ ഗുണം കൈമാറുന്നത്. യുകെയിലെ പബ്ബുകളില്‍ ഫ്രഷും, പാസ്ചറൈസ് ചെയ്യാത്തതുമായ യഥാര്‍ത്ഥ ബിയര്‍ ലഭിക്കുമെന്നതിനാല്‍ ഈ ഗുണങ്ങള്‍ അനായാസം നേടാം.