CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 31 Minutes 13 Seconds Ago
Breaking Now

ചെവി കേള്‍ക്കാത്ത ബ്രിട്ടന്‍! 50 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വന്‍തോതില്‍ കേള്‍വിശക്തി നഷ്ടമാകുന്നു; പാട്ട് ഉച്ചത്തില്‍ കേട്ടുകേട്ട് നാലിലൊന്ന് ഇംഗ്ലീഷുകാര്‍ 'പൊട്ടന്‍മാരാകുമെന്ന്' മുന്നറിയിപ്പ്

ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് പതിവായി ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നതാണ് ആളുകളില്‍ ഈ സ്ഥിതി സൃഷ്ടിക്കാന്‍ പ്രധാന കാരണമെന്ന് വിദഗ്ധര്‍

2030-ഓടെ ഇംഗ്ലണ്ടില്‍ നാലിലൊന്ന് ജനങ്ങള്‍ക്കും കേള്‍വിശക്തി നഷ്ടമാകുമെന്ന് മുന്നറിയിപ്പ്. അമിതമായ ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്നതാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നതെന്നാണ് പുതിയ ഗവേഷണം വ്യക്തമാക്കുന്നത്. 

ആശുപത്രികളില്‍ കേള്‍വി പ്രശ്‌നങ്ങളുമായി എത്തുന്ന കാല്‍ശതമാനം രോഗികള്‍ക്കും പ്രായം 50-ല്‍ താഴെയാണെന്ന് എന്‍എച്ച്എസ് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഏകദേശം 50,000 അഡ്മിഷനുകളും ഇതില്‍ നടക്കുന്നു. 

ഒരു ദശകം മുന്‍പ് 50ല്‍ താഴെ പ്രായമുള്ളവര്‍ കേള്‍വി പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നത് ചെറിയൊരു ശതമാനം മാത്രമായിരുന്നു. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ ജനസംഖ്യയില്‍ നല്ലൊരു ശതമാനം പേര്‍ക്കും കേള്‍വിശക്തി കുറയുമെന്നും, ഇവര്‍ക്ക് ഹിയറിംഗ് എയ്ഡിന്റെ ആവശ്യം വരുമെന്നും ഗവേഷകര്‍ കരുതുന്നു. 

ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് പതിവായി ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നതാണ് ആളുകളില്‍ ഈ സ്ഥിതി സൃഷ്ടിക്കാന്‍ പ്രധാന കാരണമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. 'വളരെ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് കേട്ട് നടക്കുന്ന സാധാരണമായി മാറിയിട്ടുണ്ട്. എന്നാല്‍ വലിയ തോതില്‍ യുവജനങ്ങളുടെ കേള്‍വിശക്തി പ്രശ്‌നമാകുന്നതാണ് ഇതിന്റെ ഫലം. ആയിരക്കണക്കിന് പേരാണ് യുകെയില്‍ ഈ കേടുപാട് മൂലം ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത്', ലിന്‍ഡസ് ഹെല്‍ത്തിലെ മെഡിക്കല്‍ ലീഡ് ഡോ. ലൂക്ക് ട്വെല്‍സ് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.