വരത്തന്‍ കോപ്പിയടിയല്ലെന്ന് അമല്‍ നീരദും ഫഹദ് ഫാസിലും. 2011 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം സ്‌ട്രോ ഡോഗ്‌സിന്റെ റീമേക്കാണ് വരത്തന്‍ എന്ന ആരോപണത്തിന് മറുപടിയുമായി ഇരുവരും രംഗത്തെത്തി. രണ്ടും രണ്ടു സിനിമയാണെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.
അമല്‍നീരദ് പറയുന്നതിങ്ങനെ '' സ്‌ട്രോ ഡോഗ്‌സ് എന്നെ സ്വാധീനിച്ചിട്ടുണ്ട്, പ്രചോദനം തന്നിട്ടുണ്ട്. എന്നാല്‍ ആ സിനിമയാണോ ഈ സിനിമയെന്ന് ചോദിച്ചാല്‍ അല്ല. സാം പെക്കിന്‍പായെന്ന സംവിധായകന്റെ വലിയ ആരാധകനാണ് ഞാന്‍. ജീവിച്ചിരുന്നപ്പോള്‍ ഒരുപാട് ആട്ടും തുപ്പും ഏറ്റുവാങ്ങിയയാളാണ് സാം പെക്കിന്‍പാ. എന്റെ സിനിമയുടെ പേരില്‍ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കില്‍ അതെനിക്ക് സന്തോഷമുള്ള കാര്യമാണ്
സ്‌ട്രോ ഡോഗ്‌സ് കണ്ടവര്‍ക്ക് സത്യമറിയാമെന്ന് ഫഹദ് പറഞ്ഞു. സ്‌ട്രോ ഡോഗ്‌സിന്റെ ഇമോഷന് വരത്തന്റെ ഇമോഷനുമായി ഒരു ബന്ധവുമില്ല. രണ്ടും രണ്ടാണ്. ഒരു കഥ ആയിരം രീതിയില്‍ പറയാന്‍ കഴിയും. വരത്തന്‍ തന്നെ മൂന്നു വര്‍ഷം കഴിഞ്ഞ് വേറെ രീതിയില്‍ ചെയ്യാന്‍ കഴിയും. വിഷയത്തില്‍ തര്‍ക്കിക്കാന്‍ താല്‍പര്യമില്ലെന്ന് ഫഹദ് പറഞ്ഞു.