റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം കായംകുളം കൊച്ചുണ്ണിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഇത്തിക്കരപ്പക്കിയായുള്ള മോഹന്‍ലാലിന്റെ പോസ്റ്ററാണ് പുറത്തുവന്നത്. നിവിന്റെ ജന്മദിനമായ ഒക്ടോബര്‍ 11 നാണ് ചിത്രം തിയറ്ററിലെത്തുന്നത്.
ബോബി സഞ്ജയ് തിരക്കഥ എഴുതിയ സിനിമയില്‍ പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയിന്‍, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. 161 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം റോഷന്‍ ആന്‍ഡ്രൂസ് പൂര്‍ത്തിയാക്കിയത് .