CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 33 Seconds Ago
Breaking Now

വരത്തനില്‍ ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് വേണ്ടി വന്നത് ഷറഫുദ്ദീന്റെ സമ്മതത്തിന് വേണ്ടി ; ഫഹദ് ഫാസില്‍

വരത്തനില്‍ ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് വേണ്ടി വന്നത് ഷറഫുദ്ദീന്റെ സമ്മതത്തിന് വേണ്ടിയായിരുന്നുവെന്ന് ഫഹദ് ഫാസില്‍. ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി എന്നും , ഈ സിനിമ തനിക്കു ചെയ്യണം എന്നും ഷറഫുദീന്‍ പറഞ്ഞു. പക്ഷെ ഈ കഥാപാത്രം താന്‍ ചെയ്താല്‍ നന്നാവുമോ എന്നായിരുന്നു ഷറഫുദീന്റെ സംശയം. ഒടുവില്‍ മൂന്നു നാലു ദിവസം സമയം എടുത്തു നന്നായി ആലോചിച്ചാണ് ഷറഫുദീന്‍ സമ്മതം മൂളിയത് എന്നും ഫഹദ് ഫാസില്‍ പറഞ്ഞു. മുമ്പ് അമല്‍ നീരദിന്റെ സിനിമകളില്‍ വേഷം ലഭിക്കാനായി താന്‍ അദ്ദേഹത്തെ ഫോളോ ചെയ്യാറുണ്ടായിരുന്നുവെന്ന് ഷറഫുദ്ദീന്‍ വെളിപ്പെടുത്തിയിരുന്നു.

ഷറഫുദ്ദീന്‍ പറയുന്നതിങ്ങനെ

'അമല്‍ നീരദിന്റെ സെറ്റിലുള്ള എല്ലാവരും ടെക്‌നിക്കലിയും അല്ലാതെയും ഏറ്റവുമധികം കഴിവുള്ളവരായിരിക്കും എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. അതിന്റെ ടെന്‍ഷനും എനിക്കുണ്ടായിരുന്നു. പക്ഷേ ആദ്യ ദിവസം മുതല്‍ ആര്‍ട്ടിസ്റ്റുകളെ കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ആ കഥാപാത്രങ്ങളെ രൂപപ്പെടുത്തി എടുത്തതും. സിനിമയെക്കുറിച്ച് ഒരുപാടു സംസാരിക്കുമായിരുന്നു. ഒരു അഭിനേതാവെന്ന നിലയില്‍ അമല്‍ നീരദിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഒരു നേട്ടമായി കണക്കാക്കുന്നു.' വരത്തനിലെ കഥാപാത്രം ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമാണ്. കോമഡിയുമായി ഒരു ബന്ധവുമില്ല ഈ കഥാപാത്രത്തിന്. ഒരു അമല്‍ നീരദ് സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രം ചെയ്യാനായത് സന്തോഷം ഇരട്ടിയാക്കുന്നു. ഞാനൊക്കെ കാത്തിരുന്ന അവസരമാണ് ഇത്.'

വരത്തന്‍ തിയേറ്ററുകളില്‍ വിജയമായി മുന്നേറി കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രമാണിതെന്നാണ് സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം. അമല്‍ നീരദും നസ്രിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വരത്തനില്‍ എബി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പ്രിയയായി ഐശ്വര്യയും എത്തുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.