CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 29 Minutes 33 Seconds Ago
Breaking Now

ഇന്ത്യക്കാര്‍ക്ക് ഇനി തായ്‌ലാന്‍ഡില്‍ പോയി ആഘോഷിക്കാം ; ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വിസാ ഫീസ് ഒഴിവാക്കി

ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്കാണ് ഈ ഓഫര്‍.

തായ്‌ലാന്‍ഡില്‍ അവധിക്കാലം ക്രിസ്മസും ന്യൂഇയറും ആഘോഷിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സുവര്‍ണ്ണാവസരം. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ തായ്‌ലാന്‍ഡില്‍ എത്തുന്നവരില്‍ നിന്നും വിസ ഓണ്‍ അറൈവല്‍ ഫീ ഈടാക്കേണ്ടെന്നാണ് തായ് അധികൃതരുടെ തീരുമാനം. ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്കാണ് ഈ ഓഫര്‍. ഇന്ത്യയില്‍ നിന്നുമുള്ള വിനോദസഞ്ചാരികളുടെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനാണ് തായ്‌ലാന്‍ഡ്. ഫുക്കറ്റ്, പട്ടായ, ബാങ്കോക്ക് എന്നിവിടങ്ങളാണ് ചെറിയ യാത്രകള്‍ക്കായി ഇവര്‍ തെരഞ്ഞെടുക്കുന്നത്. 

ക്രിസ്മസ് ന്യൂഇയര്‍ അവധിക്കാലത്ത് വിസാ ഫീ ഒഴിവാക്കി കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് തായ്‌ലാന്‍ഡിന്റെ ശ്രമം. ഏകദേശം 4800 രൂപ വരെ ഇതുമൂലം കുറവ് ലഭിക്കും. എയര്‍പോര്‍ട്ടില്‍ പ്രൊസസിംഗ് സമയം കുറയുന്നതിനാല്‍ കറങ്ങാന്‍ കൂടുതല്‍ സമയം ലഭിക്കുകയും ചെയ്യും. തായ്‌ലാന്‍ഡില്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നീളമേറിയ ക്യൂവുകളില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് ഇന്ത്യക്കാര്‍ക്ക് താല്‍ക്കാലികമായി ഒഴിവാകുന്നത്. 

സിംഗപ്പൂര്‍, മലേഷ്യ യാത്ര ആഗ്രഹിക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന ചെലവിനെക്കുറിച്ച് ആലോചിച്ച് യാത്ര മാറ്റിവെച്ചവര്‍ വിസ ഫീസ് ഇളവ് ലഭിച്ചതോടെ തായ്‌ലാന്‍ഡിലേക്ക് പറക്കാന്‍ സാധ്യത കൂടുതലാണെന്നാണ് ട്രാവല്‍ കമ്പനികളുടെ കണക്കുകൂട്ടല്‍. തായ് ടൂറിസം അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 2017ല്‍ 1.4 മില്ല്യണ്‍ ഇന്ത്യക്കാരാണ് സന്ദര്‍ശനത്തിന് എത്തിയത്. ടൂറിസം കേന്ദ്രമാക്കിയ തായ്‌ലാന്‍ഡിന് വരുമാനം നല്‍കുന്ന അഞ്ചാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. 

വിമാന ടിക്കറ്റിന് നിരക്ക് താരതമ്യേന കുറവാണെന്നതും ഈ രാജ്യത്തെ പ്രധാന ആകര്‍ഷകമാക്കുന്നു. വിസാ ഫീസ് കൂടി ഒഴിവായ സ്ഥിതിക്ക് ഡിസംബര്‍ ജനുവരി മാസങ്ങളില്‍ തായ്‌ലന്‍ഡിലേക്ക് പറക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണമേറും. 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.