CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 30 Minutes 31 Seconds Ago
Breaking Now

എയ്ഡ്‌സ് ബാധിതന്‍ വ്യാജ എഫ്ബി അക്കൗണ്ടിലൂടെ കൗമാരക്കാരെ കെണിയിലാക്കി; ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയത് 70 ഓളം ആണ്‍കുട്ടികളെ

വിശ്വാസ്യതയ്ക്കായി ഈ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രയോജനപ്പെടുത്തുകയും കുട്ടികളെ കൊണ്ട് നഗ്നചിത്രങ്ങള്‍ എടുത്ത് അയപ്പിക്കുകയുമായിരുന്നു ഇയാളുടെ രീതി.

എച്ച്‌ഐവി ബാധിതനായ സൈനികനെ തായ്‌ലാന്‍ഡ് പോലീസ് അറസ്റ്റ് ചെയ്തു. 70-ഓളം കൗമാരക്കാരെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് നടപടി. ഫേസ്ബുക്കിലും, സ്വവര്‍ഗ്ഗ പ്രേമികളുടെ ഡേറ്റിംഗ് ആപ്പ് വഴിയും വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചാണ് ഇയാളെ ഇരകളെ കുടുക്കിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. വിശ്വാസ്യതയ്ക്കായി ഈ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രയോജനപ്പെടുത്തുകയും കുട്ടികളെ കൊണ്ട് നഗ്നചിത്രങ്ങള്‍ എടുത്ത് അയപ്പിക്കുകയുമായിരുന്നു ഇയാളുടെ രീതി. 

ഇതിന് ശേഷം കുട്ടികളെ നേരില്‍ കാണും. ഓണ്‍ലൈനില്‍ കണ്ട വ്യക്തിയല്ലെന്ന് തിരിച്ചറിയുമ്പോഴേക്കും ഇയാള്‍ വലകൂടുതല്‍ മുറുക്കും നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കൗമാരക്കാരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു ഇയാളുടെ വിനോദം. നോര്‍ത്ത് ഈസ്‌റ്റേണ്‍ പ്രവിശ്യയായ ഖോന്‍ കായെനിലെ വീട്ടില്‍ നിന്നുമാണ് സര്‍ജന്റ് മേജര്‍ ജക്രിത് ഖോംസിംഗിനെ പോലീസ് പിടികൂടിയത്. ഈ സമയത്ത് എ്ച്ച്‌ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നും കണ്ടെത്തി. 

പോലീസ് നടത്തിയ പരിശോധനയില്‍ എച്ച്‌ഐവി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതി സൈനികനാണെങ്കിലും ഇത്തരം അപകടകരമായ പ്രവര്‍ത്തനം നടത്തിയതിനാല്‍ പോലീസ് സൈന്യത്തെ ബന്ധപ്പെട്ടിരുന്നു. എയ്ഡ് പകര്‍ത്തിയത് ഒറ്റപ്പെട്ട അക്രമമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 13 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ളവരാണ് അക്രമത്തിന് ഇരകളായത്. ഇരകളില്‍ നിന്നും കൂടുതല്‍ പരാതികള്‍ നേടാനുള്ള ശ്രമത്തിലാണ് പോലീസ്. 

15 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ നിന്നും അനുമതിയോടെയും ഇല്ലാതെയും ലൈംഗികബന്ധം, ഭീഷണി, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മോശം പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്. 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.