CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 45 Minutes 38 Seconds Ago
Breaking Now

മനുഷ്യന്‍ വേട്ടയാടുന്നത് ഒഴിവാക്കാന്‍ കൊമ്പ് വളരാതെ ജീവിക്കാന്‍ പഠിച്ച് ആനകള്‍ !

വേട്ടയാടപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്യുന്നത് കണ്ടുവളരുന്ന ആനകള്‍ കൊമ്പ് വളരാത്ത അവസ്ഥയിലേക്ക് മാറുകയാണെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്.

നമ്മുടെ നാടിന്റെ ആഘോഷങ്ങളുടെ മുഖമുദ്രയാണ് കൊമ്പനാനകള്‍. നെറ്റിപ്പട്ടം കെട്ടി ഉത്സവങ്ങള്‍ക്കും, പെരുന്നാളുകള്‍ക്കും, ചന്ദനക്കുടത്തിനും വരെ ആനകളെ എഴുന്നള്ളിക്കുന്നു. കാട്ടില്‍ സുഖകരമായി ജീവിക്കേണ്ട ആ വമ്പന്‍ ജീവികളെ വാരിക്കുഴിയില്‍ വീഴ്ത്തി നാട്ടിലെത്തിച്ച് നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അനുസരിപ്പിച്ച് നിര്‍ത്തുന്ന രീതി ക്രൂരതയാണെന്ന വാദം ഉയരുന്നതൊന്നും ആനപ്രേമികള്‍ പരിഗണിക്കാറില്ല. ഇതിന് പുറമെയാണ് അന്താരാഷ്ട്ര വിപണിയിലെ ആനക്കൊമ്പ് കച്ചവടം. ഇതിന് എതിരെ സ്വയം പ്രതിരോധം സൃഷ്ടിക്കുകയാണ് ആനകളെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

കാലം മാറുന്നതിന് അനുസരിച്ച് ആനകളും മാറ്റം ഉള്‍ക്കൊള്ളുന്നുവെന്നാണ് കണ്ടെത്തല്‍. വര്‍ഷങ്ങളായി വേട്ടയാടപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്യുന്നത് കണ്ടുവളരുന്ന ആനകള്‍ കൊമ്പ് വളരാത്ത അവസ്ഥയിലേക്ക് മാറുകയാണെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. മൊസാബ്ബിക്കിലെ ഗൊറോണ്‍സോംഗ നാഷണല്‍ പാര്‍ക്കിലെ ആഫ്രിക്കന്‍ ആനകളില്‍ 90 ശതമാനവും രാജ്യത്തെ ആഭ്യന്തര യുദ്ധത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടിരുന്നു. ഇവയുടെ കൊമ്പ് ആയുധങ്ങള്‍ക്കായി വില്‍ക്കാനാണ് വേട്ടയാടല്‍ നടന്നത്. 

യുദ്ധം അവസാനിച്ച 1992-ന് ശേഷം പിറന്ന ആനകള്‍ക്ക് കൊമ്പ് വികസിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പെണ്‍ ആനകളിലാണ് ഈ വ്യതിയാനം കൂടുതല്‍ വെളിച്ചത്ത് വന്നത്. ആണ്‍ ആനകളുടെ കൊമ്പുകളാണ് ഏറ്റവും കൂടുതല്‍ വലുപ്പമുള്ളതെങ്കിലും വേട്ടയാടല്‍ വര്‍ദ്ധിച്ചതോടെ പെണ്‍ ആനകളെയും വേട്ടക്കാര്‍ ലക്ഷ്യംവെയ്ക്കുകയായിരുന്നു. മറ്റ് രാജ്യങ്ങളിലും ഈ വ്യത്യാസം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 2000-ന് ശേഷം സൗത്ത് ആഫ്രിക്കയിലെ അഡോ എലിഫന്റ് നാഷണല്‍ പാര്‍ക്കില്‍ പിറന്ന 98 ശതമാനം ആനകള്‍ക്കും കൊമ്പ് വളര്‍ന്നിട്ടില്ല. 

മനുഷ്യന്‍ ജീവിലോകത്തിന് വരുത്തിവെയ്ക്കുന്ന നാശത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഈ അവസ്ഥ നമ്മുടെ നാട്ടിലെ കൊമ്പന്‍മാരും ഈ അവസ്ഥയിലേക്ക് പോകില്ലെന്ന് ഉറപ്പ് പറയാന്‍ ആര്‍ക്കും കഴിയില്ല. 

 

 




കൂടുതല്‍വാര്‍ത്തകള്‍.