CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 5 Minutes 1 Seconds Ago
Breaking Now

വിവാദങ്ങള്‍ മനസമാധാനം കെടുത്തി ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിവാഹിതനാകുന്നു

ലണ്ടനില്‍ അടുത്തിടെ ഒരു ഡിന്നറിനെത്തിയ താരങ്ങള്‍ കാര്‍ട്ടിയര്‍ മോതിരങ്ങള്‍ അണിഞ്ഞിരുന്നു.

ഫുട്‌ബോള്‍ ലോകത്തെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിവാഹിതനാകുന്നു. ദീര്‍ഘകാല കാമുകി ജോര്‍ജ്ജിന റോഡ്രിഗസിനെയാണ് താരം വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. തന്നെ വിവാഹം കഴിക്കാമോയെന്ന റൊണാള്‍ഡോയുടെ ചോദ്യത്തിന് സ്പാനിഷ് സുന്ദരി 'അതെ' എന്ന് മറുപടി നല്‍കിയെന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭാര്യാഭര്‍ത്താക്കന്‍മാരായി കഴിയുന്ന ഇരുവര്‍ക്കും ഒരു വയസ്സുള്ള മകളുണ്ട്. ഇതിന് പുറമെ റൊണാള്‍ഡോയുടെ മറ്റ് മൂന്ന് മക്കളെയും വളര്‍ത്തുന്നത് ജോര്‍ജ്ജിനയാണ്. അടുത്തിടെ പഴയകാല പീഡനക്കഥകള്‍ പുറത്തുവന്നതോടെ താരം വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. 2009ല്‍ ലാസ് വെഗാസ് ഹോട്ടലില്‍ ഒരു അമേരിക്കന്‍ സ്ത്രീയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു ആരോപണം. ഈ സമയത്തും കാമുകി റൊണാള്‍ഡോയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.

ലണ്ടനില്‍ അടുത്തിടെ ഒരു ഡിന്നറിനെത്തിയ താരങ്ങള്‍ കാര്‍ട്ടിയര്‍ മോതിരങ്ങള്‍ അണിഞ്ഞിരുന്നു. വിവാഹത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ തങ്ങള്‍ക്കും അറിയില്ലെന്ന് പോര്‍ച്ചുഗലിലെ പ്രുഖ മാധ്യമം വ്യക്തമാക്കി. അതേസമയം ജോര്‍ജ്ജിന വിവാഹ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള തിരക്കിലാണെന്ന് ഉവര്‍ പറയുന്നു.

നേരത്തെ റൊണാള്‍ഡോയുടെ അമ്മയും ജോര്‍ജ്ജിന തന്റെ ഭാവി മരുമകളാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഒടുവില്‍ ഫുട്‌ബോളിലെ സൂപ്പര്‍താരം വിവാഹജീവിതത്തിലേക്ക് കടക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.