CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 11 Minutes 45 Seconds Ago
Breaking Now

ഒന്‍പതു വയസ്സുള്ള മകള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വൈദികന്റെ ജനനേന്ദ്രിയം പിതാവ് മുറിച്ചെടുത്തു

കേസിന്റെ വിചാരണ കോടതിയില്‍ നടക്കവെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

മകള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വൈദികന്റെ ജനനേന്ദ്രിയം കുട്ടിയുടെ പിതാവ് മുറിച്ചെടുത്തു. സൗത്ത് ആഫ്രിക്കയിലാണ് സംഭവം. കുട്ടിയുടെ പിതാവ് നടത്തിയ പകരംവീട്ടലില്‍ വൈദികനായ മാസെ മല്‍ഗാസ് കൊല്ലപ്പെട്ടു. കേസിന്റെ വിചാരണ കോടതിയില്‍ നടക്കവെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. 

മുന്‍ ഭാര്യയില്‍ പിറന്ന മകള്‍ക്കാണ് വൈദികനില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്. പീഡനത്തിന് ഇരയായ വിവരം മുന്‍ ഭാര്യയാണ് പിതാവിനെ വിളിച്ച് അറിയിച്ചത്. പ്രതിയും, മുന്‍ ഭാര്യയും, ഒരു സുഹൃത്ത് ചേര്‍ന്നാണ് 66-കാരനായ മല്‍ഗാസിനെ അന്വേഷിച്ച് കണ്ടുപിടിച്ചത്. 

ഗോംപോയിലെ സെന്റ് ഫിലിപ്പ്‌സ് ചര്‍ച്ചിലായിരുന്നു ഇയാള്‍ സേവനം നല്‍കിയിരുന്നത്. മല്‍ഗാസിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന ശേഷമായിരുന്നു പ്രതികാരം നടത്തിയത്. വൈദികനെ മാരകമായി മര്‍ദ്ദിച്ച ശേഷമാണ് ജനനേന്ദ്രിയം ച്ഛേദിച്ചത്. ഇത് പൂര്‍ണ്ണമായും വിട്ടുപോയില്ലെങ്കിലും ചോര വാര്‍ന്നാണ് ഇയാള്‍ മരിച്ചത്. 

വൈദികനുമായി മൂവര്‍ സംഘം പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. പോലീസുകാര്‍ മെഡിക്കല്‍ സഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ പിതാവ് ഇപ്പോള്‍ കസ്റ്റഡിയിലാണ്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.