CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 1 Minutes 21 Seconds Ago
Breaking Now

പുരോഹിതന്‍ പീഡിപ്പിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി മുന്‍ മിസ് ഇന്റര്‍നാഷണല്‍

2013-ലെ മിസ് ഇന്റര്‍നാഷണല്‍ ബിയാ റോസ് സാന്റിയാഗോയാണ് താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.

ലോകമെമ്പാടും ഇപ്പോള്‍ മിടൂ മൂവ്‌മെന്റിന്റെ കരാളഹസ്തങ്ങളിലാണ്. ചെയ്തുകൂട്ടിയ പാപങ്ങള്‍ ഒരു സുപ്രഭാതത്തില്‍ പുറത്തുവരുമ്പോള്‍ മറച്ചുവെയ്ക്കാന്‍ കഴിയാത്ത നാണക്കേടിലേക്ക് തള്ളിവിടപ്പെടുകയാണ് പല പ്രമുഖരും. 2013-ലെ മിസ് ഇന്റര്‍നാഷണല്‍ ബിയാ റോസ് സാന്റിയാഗോയാണ് താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. 

ഒരു പുരോഹിതനില്‍ നിന്നും നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ചാണ് ബിയാ റോസ് വ്യക്തമാക്കുന്നത്. കുട്ടി ആയിരിക്കവെയാണ് ആ സംഭവം നടന്നത്. സൗന്ദര്യ മത്സരങ്ങളില്‍ മാത്രമല്ല എല്ലായിടത്തും ലൈംഗിക അപമാനിക്കല്‍ നടക്കുന്നുണ്ടെന്ന് അവര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. തന്നെ പീഡിപ്പിച്ച വ്യക്തി ഇപ്പോഴും പൗരോഹിത്യത്തില്‍ തുടരുന്നുണ്ടെന്നും ബിയാ റോസ് വ്യക്തമാക്കി. 

ഒരു ബിസിനസ്സുകാരന്‍ മോശമായി സ്പര്‍ശിച്ച സംഭവവും മുന്‍ മിസ് ഇന്റര്‍നാഷണല്‍ വെളിപ്പെടുത്തുന്നു. ഒരു പരിപാടിക്ക് ഇടെയാണ് ഒരു വമ്പന്‍ കമ്പനിയുടെ സിഇഒ ആയ ഇയാള്‍ മോശം സംസാരവുമായി മത്സരാര്‍ത്ഥികളുടെ അടുത്തെത്തിയത്. എത്ര ശ്രദ്ധിച്ചാലും ഇത്തരം സംഭവങ്ങള്‍ നടക്കും. പ്രശസ്തിയും, പ്രായമായവരും, മതപരമായ വ്യക്തിയും ഒക്കെ ആണെങ്കിലും ഇത്തരം മനസ്സുള്ളവര്‍ കാണും, ബിയാ റോസ് കുറിച്ചു. 

ദുരനുഭവം നേരിട്ടപ്പോള്‍ തുറന്ന് സംസാരിക്കാനും കേസ് നല്‍കാനും സാധിക്കാത്തതിന്റെ സങ്കടം ഇപ്പോഴും മനസ്സിലുണ്ടെന്നും അവര്‍ വ്യക്തമാക്കി. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.