CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 42 Minutes 25 Seconds Ago
Breaking Now

റോമന്‍ കാത്തലിക് സ്‌കൂളില്‍ ചൂല്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥിക്ക് ലൈംഗിക പീഡനം; ദൃശ്യങ്ങള്‍ ചിത്രീകരിച്ച എട്ട് വിദ്യാര്‍ത്ഥികളെ പുറത്താക്കി

ആഭ്യന്തര അന്വേഷണം നടത്തിയ ശേഷമാണ് വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ പുറത്താക്കിയത്

സ്‌കൂളില്‍ ആണ്‍കുട്ടിക്ക് നേരെ ചൂല്‍ ഉപയോഗിച്ച് നടന്ന ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി രസിച്ച എട്ട് വിദ്യാര്‍ത്ഥികളെ പുറത്താക്കി. ക്യാനഡയിലെ ടൊറന്റോയിലെ മുന്‍നിര സ്‌കൂളായ സെന്റ് മൈക്കിള്‍സ് കോളേജ് സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. 

ആണ്‍കുട്ടിയെ നിലത്ത് ബലമായി കിടത്തിയ ശേഷം നടന്ന ലൈംഗിക പീഡനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സ്‌കൂള്‍ അധികൃതര്‍ സംഭവം അറിയുന്നത്. ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളിലെ ലോക്കര്‍ റൂമിലും, ടോയ്‌ലറ്റിലും വെച്ച് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

റോമന്‍ കാത്തലിക് സ്‌കൂളില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പോലീസിന് വിവരം ലഭിച്ചത്. കുട്ടികളെ ചൂഷണം ചെയ്യുന്ന വകുപ്പിന് പുറമെ ചൈല്‍ഡ് പോണോഗ്രാഫി വിഭാഗത്തില്‍ കൂടി സംഭവം പെടുത്താന്‍ കഴിയുമോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. വീഡിയോ കൈയിലുള്ളവര്‍ ഇത് ഡിലീറ്റ് ചെയ്യണമെന്നും മറ്റാര്‍ക്കും ഫോര്‍വേര്‍ഡ് ചെയ്യരുതെന്നും പോലീസ് ആവശ്യപ്പെടുന്നു. 

ആഭ്യന്തര അന്വേഷണം നടത്തിയ ശേഷമാണ് വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ പുറത്താക്കിയത്. ഈ സംഭവത്തില്‍ ദുഃഖമുണ്ടൈന്നും ഇത്തരം സംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.