CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 49 Minutes 13 Seconds Ago
Breaking Now

കുഞ്ഞിനെ രണ്ടുവയസ്സുവരെ കാറിന്റെ ഡിക്കിയിലിട്ടു വളര്‍ത്തിയ സ്ത്രീയ്ക്ക് രണ്ടുവര്‍ഷം തടവുശിക്ഷ

അഞ്ചുവര്‍ഷം മുമ്പ് കാര്‍ നന്നാക്കാനെത്തിയ മെക്കാനിക്കാണ് വണ്ടിയുടെ ഡിക്കിയില്‍ ഉടുപ്പു പോലുമില്ലാതെ വൃത്തിഹീനമായ നിലയില്‍ കുഞ്ഞിനെ കണ്ട് അധികൃതരെ വിവരം അറിയിച്ചത്.

നാലാമത്തെ കുഞ്ഞിനെ രണ്ടുവയസ്സുവരെ കാറിന്റെ ഡിക്കിയിലിട്ട് വളര്‍ത്തിയ സ്ത്രീയ്ക്ക് രണ്ടുവര്‍ഷം തടവുശിക്ഷ. ഫ്രാന്‍സിലാണ് സംഭവം. പോര്‍ച്ചുഗലില്‍ നിന്ന് കുടിയേറിയ റോസ മരിയ ഡിക്രൂസയാണഅ സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ചത്. അഞ്ചുവര്‍ഷം മുമ്പ് കാര്‍ നന്നാക്കാനെത്തിയ മെക്കാനിക്കാണ് വണ്ടിയുടെ ഡിക്കിയില്‍ ഉടുപ്പു പോലുമില്ലാതെ വൃത്തിഹീനമായ നിലയില്‍ കുഞ്ഞിനെ കണ്ട് അധികൃതരെ വിവരം അറിയിച്ചത്.

ആദ്യ 23 മാസം ഡിക്കിക്കുള്ളിലും പിന്നീട് പഴയ സാധനങ്ങള്‍ തള്ളുന്ന അറയിലുമാണ് സെറിനയെ വളര്‍ത്തിയത്. ഏഴു വയസ്സുള്ള കുട്ടി ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണയിലാണ്. കുട്ടിയ്ക്ക് മാനസിക ശാരീരിക വൈകല്യമുണ്ട്. നാലമത്തെ കുട്ടിയായ സെറിനയെ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും റോസ പങ്കാളിയില്‍ നിന്ന് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. കുട്ടിയെ കുറിച്ച് തനിക്ക് അറിയില്ലെന്ന് പങ്കാളി കോടതിയില്‍ മൊഴി നല്‍കി.

നാലാമതും അമ്മയായതില്‍ മാനസികമായി തകര്‍ന്നെന്ന് റോസയുടെ മൊഴി. ആദ്യ മൂന്നു മക്കളും സ്‌നേഹ വാത്സല്യമറിഞ്ഞാണ് വളര്‍ന്നത്. 15,14,9 വയസ്സു പ്രായത്തിലുള്ള മക്കളെ നല്ല രീതിയിലാണ ്‌വളര്‍ത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.




കൂടുതല്‍വാര്‍ത്തകള്‍.