CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 28 Seconds Ago
Breaking Now

ക്രിസ്മസ് വിപണിയില്‍ തോക്കുധാരിയുടെ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് ഗുരുതര പരുക്ക്; തോക്കിന്‍ മുനയില്‍ ടാക്‌സി തട്ടിയെടുത്ത അക്രമി തീവ്രവാദവിരുദ്ധ പോലീസിനെ വെട്ടിച്ച് കടന്നു; രാജ്യം ജാഗ്രതയില്‍

പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്

ക്രിസ്മസ് വിപണിയില്‍ എത്തി ജനക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ചുരുങ്ങിയത് 12 പേര്‍ക്ക് ഗുരുതര പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. വെടിയുതിര്‍ത്ത ശേഷം അക്രമി ടാക്‌സ് തട്ടിയെടുത്ത് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ ചോരക്കളി അരങ്ങേറിയത്. തീവ്രവാദ വിരുദ്ധ പോലീസും, സൈന്യവും തോക്കുധാരിയെ ഒരു ഷോപ്പിന്റെ മൂലയില്‍ ഒതുക്കിയെങ്കിലും തോക്കുചൂണ്ടി ടാക്‌സി തട്ടിയെടുത്ത് ഇയാള്‍ ഇവരുടെ കൈകളില്‍ നിന്നും രക്ഷപ്പെട്ടു. 

ഷെറിഫ് സി എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുള്ള 29-കാരനെ തേടിയുള്ള വേട്ടയിലാണ് 600-ഓളം വരുന്ന പോലീസും, സൈന്യവും. സംഭവത്തില്‍ തീവ്രവാദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരം പോലീസ് ബന്തവസ്സിലാണ്. ഇന്നലെ രാത്രി 8 മണിയോടെയാണ് സ്ട്രാസ്ബര്‍ഗിലെ ക്രിസ്മസ് വിപണിയില്‍ അക്രമിയുടെ വെടിയേറ്റ് നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞത്. ഒരു ടൂറിസ്റ്റ് ഉള്‍പ്പെടെ പന്ത്രണ്ടോളം പേര്‍ക്ക് പരുക്കേറ്റു. ദേശീയസുരക്ഷയ്ക്ക് അപകടം വരുത്തുമെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞ വ്യക്തിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. 

പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എന്നിരുന്നാലും തോക്കുചൂണ്ടി ടാക്‌സി തട്ടിയെടുത്ത് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടത് അധികൃതരെയും ജനങ്ങളെയും ആശങ്കയിലാഴ്ത്തി. അക്രമിയുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ പോലീസ് ഗ്രനേഡുകള്‍ കണ്ടെത്തി. അക്രമത്തിന് പിന്നിലുള്ള കാരണം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തോടെ ഫ്രാന്‍സ് ഭീഷണി നില 'അറ്റാക്ക് എമര്‍ജന്‍സി' ആയി ഉയര്‍ത്തിയിട്ടുണ്ട്. 

ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ജനങ്ങളും, ടൂറിസ്റ്റുകളും ഷോപ്പുകളിലും, റെസ്റ്റൊറന്റുകളിലും തിങ്ങിനിറഞ്ഞ് നില്‍ക്കവെയാണ് അക്രമം നടന്നത്. അക്രമി രക്ഷപ്പെട്ട ടാക്‌സി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.  




കൂടുതല്‍വാര്‍ത്തകള്‍.