CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 38 Minutes 57 Seconds Ago
Breaking Now

മുന്‍ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍; ഗൂഢാലോചന നടത്തിയ ഇന്ത്യന്‍ വംശജനും കാമുകിയും അമേരിക്കയില്‍ അറസ്റ്റില്‍

ജാമ്യമില്ലാതെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മുന്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ഇന്ത്യന്‍അമേരിക്കക്കാരനും, കാമുകിയും പിടിയിലായി. 55കാരന്‍ നര്‍സാന്‍ ലിങ്കളയും, കാമുകി 52കാരി സന്ധ്യ റെഡ്ഡിയുമാണ് പിടിയിലായത്. ന്യൂവാര്‍ക്ക് ഫെഡറല്‍ കോടതി മജിസ്‌ട്രേറ്റ് ജഡ്ജ് മൈക്കിള്‍ എ ഹാമറിന് മുന്നില്‍ ഹാജരാക്കിയ ഇവര്‍ക്കെതിരെ കൊലപാതകം നടത്താന്‍ ഗൂഢാലോചന നടത്തിയ കുറ്റം ചുമത്തി. ജാമ്യമില്ലാതെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. 
മിഡില്‍സെക്‌സ് കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട്ഹൗസിലെ സെല്ലില്‍ കിടക്കവെയാണ് കൂടെയുള്ള സഹതടവുകാരനോട് ലിങ്കള മുന്‍ ഭാര്യയെ കൊല്ലാന്‍ പറ്റിയ ഒരാളെ തേടിയത്. ഈ തടവുകാരന്‍ 2018 ജൂണില്‍ വാടക കൊലയാളി എന്ന പേരില്‍ ഒരാളെ പരിചയപ്പെടുത്തി. എന്നാല്‍ ഈ കൊലയാളി ഒരു അണ്ടര്‍കവര്‍ ഏജന്റായിരുന്നു. ഇതിന് ശേഷമുള്ള ആഴ്ചകളില്‍ ഈ പോലീസ് ഓഫീസറുമായി ഫോണില്‍ സംസാരിക്കുകയും നേരില്‍ കാണാമെന്ന് ഉറപ്പിക്കുകയും ചെയ്തു. 
ഇതിനായി ലിങ്കള ഇന്ത്യാനയില്‍ നിന്നും ന്യൂജഴ്‌സിയിലേക്ക് യാത്ര ചെയ്തു. ഒരു ഷോപ്പിംഗ് മാളിന് പുറത്ത് വെച്ച് കാണാമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇയാള്‍ക്കൊപ്പം കാമുകി സന്ധ്യയും ഉണ്ടായിരുന്നു. സ്ഥലത്തെത്തിയ ഓഫീസര്‍ക്ക് കാമുകിയെയും പരിചയപ്പെടുത്തി. പോലീസുകാരന്റെ കാറെന്ന് അറിയാതെ ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുകയും കാറില്‍ ഗൂഢാലോചന ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. 
മുന്‍ ഭാര്യ ഒരിക്കലും തിരിച്ചുവരരുത് എന്നതാണ് തന്റെ ആവശ്യമെന്ന് ലിങ്കള വ്യാജ കൊലയാളിയോട് പറഞ്ഞു. പതിനായിരം ഡോളറിന് കരാറും ഉറപ്പിച്ചു. ഇതിന് പിന്നാലെയാണ് ലിങ്കളയെയും, കാമുകിയെയും അറസ്റ്റ് ചെയ്തത്. 1995ലാണ് ലിങ്കള വിവാഹിതനായത്. ഈ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്. എന്നാല്‍ 2011ല്‍ ഫയല്‍ ചെയ്ത വിവാഹമോചന ഹര്‍ജി സാമ്പത്തിക ഒത്തുതീര്‍പ്പിന്റെ പേരില്‍ നീണ്ടു പോവുകയായിരുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.