CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 33 Minutes 45 Seconds Ago
Breaking Now

ജനിച്ച ഉടനെ ഓടയിലേക്ക് വലിച്ചെറിഞ്ഞു ; പൈപ്പില്‍ കുടുങ്ങിയ കുഞ്ഞിന് പുനര്‍ജന്മം

മൂന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തു.

ജനിച്ച ഉടനെ ഓടയിലേക്ക് വലിച്ചെറിഞ്ഞ പെണ്‍കുഞ്ഞിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. ദക്ഷിആഫ്രിക്കയിലെ ഡര്‍ബനിലാണ് ദാരുണമായ സംഭവം നടന്നത്. മൂന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തു.

ഇന്നലെ രാവിലെ വഴിപോക്കരില്‍ ഒരാള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് പൈപ്പിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. പോലീസും അഗ്നിശമന സേനയും സംയുക്തമായാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഡര്‍ബനിലെ ആല്‍ബെര്‍ട്ട് ലുതുലി സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ഇപ്പോള്‍ കുഞ്ഞ്. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും വേണ്ട ചികിത്സകള്‍ നടത്തി വരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.