CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 13 Minutes 22 Seconds Ago
Breaking Now

രാജ്യത്തേക്കാള്‍ പ്രധാനമല്ല ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യപാകിസ്ഥാന്‍ മത്സരം നടക്കരുതെന്ന് ഹര്‍ഭജന് പിന്നാലെ അസറുദ്ദീനും; ഇന്ത്യ ലോകകപ്പില്‍ നിന്നും പിന്‍മാറുമോ?

ഇന്ത്യ പാകിസ്ഥാന് എതിരെ ലോകകപ്പില്‍ കളിക്കരുതെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയ ക്രിക്കറ്റ് ലോകത്തെ വമ്പനാണ് ഹര്‍ഭജന്‍ സിംഗ്.

പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാന് എതിരെ ക്രിക്കറ്റ് ലോകകപ്പില്‍ മത്സരിക്കരുതെന്ന ആവശ്യവുമായി ഹര്‍ഭജന്‍ സിംഗും, മുഹമ്മദ് അസറുദ്ദീനും രംഗത്ത്. ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റും രാജ്യത്തേക്കാള്‍ വലുതല്ലെന്നും ലോകകപ്പില്‍ നിന്നും പിന്‍മാറുന്ന കാര്യം തന്നെ ഇന്ത്യ പരിഗണിക്കണമെന്നും ഈ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ പറയുന്നു. 

ഇന്ത്യ പാകിസ്ഥാന് എതിരെ ലോകകപ്പില്‍ കളിക്കരുതെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയ ക്രിക്കറ്റ് ലോകത്തെ വമ്പനാണ് ഹര്‍ഭജന്‍ സിംഗ്. മാഞ്ചസ്റ്ററില്‍ ജൂണ്‍ 16ന് പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കാന്‍ തയ്യാറാകരുതെന്നാണ് സിംഗ് ആവശ്യപ്പെട്ടത്. 'ഏതാണ് പ്രധാനം. രാജ്യമാണോ പ്രധാനം, എങ്കില്‍ സ്‌പോര്‍ട്‌സ് മാറ്റിവെയ്ക്കാം. രാജ്യവുമായി താരതമ്യം ചെയ്താല്‍ ലോകകപ്പ് തീരെ ചെറിയ കാര്യമാണ്. 40 പേരുടെ ജീവന്‍ നഷ്ടമായി. ഇത് ആര് തിരിച്ച് തരും? രാജ്യമെന്ന നിലയില്‍ ഒരുമിച്ച് നില്‍ക്കണം. 2019 ലോകകപ്പ് നമ്മള്‍ കളിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ല', ഹര്‍ഭജന്‍ വ്യക്തമാക്കി. 

ഇരുരാജ്യങ്ങളും തമ്മിലുള്ള പര്യടനങ്ങള്‍ നടക്കുന്നില്ലെങ്കില്‍ പിന്നെ ലോകകപ്പ് കളിക്കേണ്ട കാര്യമില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ അസറുദ്ദീന്‍ അഭിപ്രായപ്പെട്ടു. പര്യടനങ്ങള്‍ വേണ്ടെങ്കില്‍ ഒരു തലത്തിലും അവരുമായി മത്സരിക്കേണ്ട. ഹര്‍ഭജന്‍ പറഞ്ഞതുമായി യോജിക്കുന്നു, ലോകകപ്പ് രാജ്യത്തേക്കാള്‍ വലുതല്ല, അദ്ദേഹം വ്യക്തമാക്കി. 

കാര്‍ഗില്‍ യുദ്ധം കഴിഞ്ഞ് നടന്ന 1999 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ നേരിട്ടപ്പോള്‍ അസറുദ്ദീനാണ് ക്യാപ്റ്റന്‍. കാണികള്‍ തമ്മിലടിക്കുമോയെന്നായിരുന്നു ആശങ്ക. മത്സരത്തില്‍ പാകിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ചപ്പോള്‍ സൈനികര്‍ വരെ ആഘോഷിച്ചു, അസറുദ്ദീന്‍ സ്മരിക്കുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.