CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 16 Minutes 58 Seconds Ago
Breaking Now

ലോകകപ്പില്‍ ഇന്ത്യയുടെ ശക്തി വിരാട് കോലി അടങ്ങുന്ന ബാറ്റിംഗ് സംഘമല്ല; മറിച്ച് എതിര്‍ ബാറ്റിംഗ് നിരയെ വിറപ്പിക്കുന്ന പേസ് ബൗളിംഗ് നിരയെന്ന് സഹീര്‍ ഖാന്‍

ഇന്ത്യയുടെ പേസ് നിരയിലാണ് ഈ ലോകകപ്പില്‍ രാജ്യത്തിന്റെ കിരീടസ്വപ്നങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് സഹീറിന്റെ നിലപാട്

ഇന്ത്യയുടെ പേസ് താരങ്ങളില്‍ ഇതിഹാസ തുല്യമായ സ്ഥാനം നേടിയ താരമാണ് സഹീര്‍ ഖാന്‍. അദ്ദേഹത്തിന്റെ ഇന്‍ സ്വിംഗും, റിവേഴ്‌സ് സ്വിംഗുകളുമെല്ലാം ആ ഇതിഹാസത്തിന്റെ മികവിന് യോജിച്ചതായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് സഹീര്‍. അതുകൊണ്ട് തന്നെ വരുന്ന ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് ചോദിച്ചാല്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കും. 

ഇന്ത്യയുടെ പേസ് നിരയിലാണ് ഈ ലോകകപ്പില്‍ രാജ്യത്തിന്റെ കിരീടസ്വപ്നങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് സഹീറിന്റെ നിലപാട്. ബൗളര്‍മാരുടെ നീണ്ട നിരയുള്ളതിനാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ഇവര്‍ക്ക് കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. 'ഫാസ്റ്റ് ബൗളര്‍മാര്‍ മികച്ചവരാണ്. അവരുടെ നേട്ടങ്ങള്‍ തന്നെ ഇത് വെളിവാക്കുന്നു. ഒരു ഗ്രൂപ്പായി നിന്ന് അവര്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യുന്നു. ടെസ്റ്റ് മത്സരങ്ങള്‍ വിജയിക്കാന്‍ 20 വിക്കറ്റ് വേണം. ഒരു ബൗളറല്ല ഇത് ചെയ്യുക. എല്ലാവരും അവരുടേതായ പങ്ക് നിര്‍വ്വഹിക്കുന്നു', സഹീര്‍ വിശദീകരിക്കുന്നു. 

ഉമേഷ് യാദവും, ഭുവനേശ്വര്‍ കുമാറും വരെ അവസരത്തിനായി കാത്തിരിക്കുന്നുവെന്നത് ഇന്ത്യന്‍ ബൗളിംഗ് നിരയുടെ ആഴം വ്യക്തമാക്കുന്നു. ഈ വര്‍ഷം മെയില്‍ ഇംഗ്ലണ്ടിലാണ് ലോകകപ്പിന് തുടക്കമാകുക. അതുകൊണ്ട് തന്നെ ഇന്ത്യന്‍ പേസ് നിര ചര്‍ച്ചാവിഷയവുമാണ്. ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ചേരുന്ന ഇന്ത്യന്‍ നിര പേസും, സ്വിംഗും ഒരുപോലെ പ്രയോഗിക്കുന്നവരാണ്. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ഇത് ഗുണകരമാകും, സഹീര്‍ കൂട്ടിച്ചേര്‍ത്തു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.