CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 52 Minutes 24 Seconds Ago
Breaking Now

ഐവിഎഫിന് എത്തിയ ദമ്പതികളെ പറ്റിച്ച് ഡോക്ടര്‍; രഹസ്യമായി ദാതാക്കളുടെ ബീജം മാറ്റി സ്വന്തം ബീജം ഉപയോഗിച്ച് 49 കുട്ടികളുടെ പിതാവായി

49 കുട്ടികളും ഡോ. ജാന്‍ കര്‍ബാതിന്റെ നേരിട്ടുള്ള പിന്‍ഗാമികളാണെന്നാണ് സ്ഥിരീകരിച്ചത്.

ഐവിഎഫ് ചെയ്യാന്‍ കാത്തിരുന്ന ദമ്പതികളെ വഞ്ചിച്ച് ഡോക്ടര്‍ രഹസ്യമായി ചുരുങ്ങിയത് 49 കുട്ടികളുടെ പിതാവായി. ഒരു ഡച്ച് ഡോക്ടറാണ് ഈ വിവാദത്തില്‍ പെട്ടിരിക്കുന്നത്. റോട്ടര്‍ഡാമില്‍ ഇപ്പോള്‍ അടച്ചിട്ട ക്ലിനിക്കില്‍ ഈ വഞ്ചന നേരിട്ട രക്ഷിതാക്കളെ പ്രതിനിധീകരിച്ച സംഘടനയാണ് സംഭവങ്ങള്‍ വെളിപ്പെടുത്തിയത്. 

കേസില്‍ പെട്ട ഡോ. ജാന്‍ കാര്‍ബാത് 2017ല്‍ മരിച്ചിരുന്നു. ഇയാള്‍ സ്വന്തം ബീജം ഉപയോഗിച്ച് 49 കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്നാണ് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ വ്യക്തമാക്കുന്നത്. ഇതേക്കുറിച്ചുള്ള പരിശോധനയില്‍ കര്‍ബാത് തന്റെ ക്ലിനിക്കില്‍ ഈ രീതി പരീക്ഷിച്ചതായുള്ള സംശയങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടര്‍ തന്നെ ഈ മാറ്റം നടത്തിയതായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 

നിജ്‌മെഗനിലെ ആശുപത്രിയിലാണ് ഡിഎന്‍എ പരിശോധനകള്‍ നടത്തിയത്. 49 കുട്ടികളും ഡോ. ജാന്‍ കര്‍ബാതിന്റെ നേരിട്ടുള്ള പിന്‍ഗാമികളാണെന്നാണ് സ്ഥിരീകരിച്ചത്. ഡോക്ടറുടെ മരണശേഷം ഇയാളുടെ കുടുംബത്തെ കോടതി കയറ്റിയാണ് ചില കുട്ടികള്‍ ഡിഎന്‍എ വിവരങ്ങള്‍ ലഭ്യമാക്കിയത്. കുടുംബം ആരോപണങ്ങള്‍ നിഷേധിക്കുകയും അന്തരിച്ച ഡോക്ടറുടെ സ്വകാര്യതയെ മാനിക്കണമെന്നും ആവശ്യപ്പെട്ടു. 

എന്നാല്‍ കോടതി ഡിഎന്‍എ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഡോ. കര്‍ബാത് ഇതിലേറെ കുട്ടികളുടെ പിതാവാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.