CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 42 Seconds Ago
Breaking Now

ഒമാനില്‍ ഒഴുക്കില്‍പ്പെട്ട ആറംഗ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താനായില്ല ; അന്വേഷണം തുടരുന്നു

ഇവര്‍ സഞ്ചിരിച്ചിരുന്ന കാര്‍ പ്രദേശത്ത് നിന്ന് കണ്ടെത്തി.

കനത്ത മഴയെ തുടര്‍ന്ന് രൂപപ്പെട്ട മലവെള്ളപ്പാച്ചിലില്‍പെട്ട് കാണാതായ ഇന്ത്യന്‍ കുടുംബത്തിലെ അറ് പേരെ കണ്ടെത്താന്‍ ആയിട്ടില്ല. വിവിധ സുരക്ഷാ വിഭാഗങ്ങള്‍ സന്നദ്ധ സേവകരുടെ കൂടി സഹായത്തോടെ പരിശോധന തുടരുകയാണ്. ഇവര്‍ സഞ്ചിരിച്ചിരുന്ന കാര്‍ പ്രദേശത്ത് നിന്ന് കണ്ടെത്തി.

ഹൈദരാബാദ് സ്വദേശികളായ സര്‍ദാര്‍ ഫസല്‍ അഹമ്മദിന്റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ നിന്ന് പുറത്തുചാടിയ ഫസല്‍ അഹമ്മദ് സമീപത്തെ മരത്തില്‍ പിടിച്ച് രക്ഷപ്പെട്ടു. ഭാര്യ അര്‍ശി, പിതാവ് ഖാന്‍, മാതാവ് ശബാന, മകള്‍ സിദ്‌റ (4), മകന്‍ സൈദ് (2) .28 ദിവസം പ്രായമുള്ള മകന്‍ നൂഹ് എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ മാസമാണ് ഭാര്യ അര്‍ശി മകന്‍ നൂഹിന് ഒമാനില്‍ വച്ച് ജന്മം നല്‍കിയത്. കുട്ടിയെ കാണാനാണ് മാതാപിതാക്കള്‍ ഒമാനിലെത്തിയത്. വാര്യന്ത്യ അവധിയ്ക്ക് വിനോദ സഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദ് സഞ്ചരിച്ച് മടങ്ങവേയാണ് അപകടമുണ്ടായത്.




കൂടുതല്‍വാര്‍ത്തകള്‍.